വീണ്ടും സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്
കോട്ടയം കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ പത്താം ക്‌സാസ് വിദ്യാര്‍ത്ഥിനിയാണ് കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റത്. കുട്ടി കെട്ടിടത്തില്‍ നിന്നും വീണതാണോ അതോ ചാടിയതാണോ എന്ന് വ്യക്തമല്ല. കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. കോളേജില്‍ ഒരു പ്രശ്‌നവും ഇല്ലാത്ത കുട്ടിയാണിതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടി കെട്ടിടത്തില്‍ നിന്നും വീണതോട അതോ ചാടിയതാണോ എന്ന് അന്വേഷിക്കുമെന്ന് കോളേജ് അധികൃതരും അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ മാസം കൊല്ലം ട്രിനിറ്റി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട സ്‌കൂളിലെ രണ്ട് അദ്ധ്യാപകര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കുകയും സ്‌കൂളില്‍ നിന്ന് സസ്‌പെന്റ് ചെയ്യുകയും ചെയ്തിരുന്നു.