അതിഞ്ഞാല്‍ മഹല്ല് സംഗമം ശ്രദ്ധേയമായി

അബുദാബി: കാസര്‍ഗോഡ് അതിഞ്ഞാല്‍ മഹല്ലിലെ സാമൂഹിക – സാംസ്‌കാരിക – ജീവകാരുണ്യ രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന പ്രവാസി കൂട്ടായ്മയുടെ അബുദാബി ഘടകത്തിന്റെ മൂന്നാം വാര്‍ഷിക ആഘോഷം കേരളാ സോഷ്യല്‍ സെന്ററില്‍ നടന്നു.

ചെയര്‍മാന്‍ അഷ്റഫ് ബച്ചന്‍ അധ്യക്ഷത വഹിച്ചു. യു. അബ്ദുല്ലാ ഫാറൂഖി പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ചു. നാട്ടില്‍ നിന്നും എത്തിയ അജാനൂര്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. അബ്ദുല്‍ കരീം, ഹമീദ് ചേരക്കാടത്ത് എന്നിവരും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജീവ കാരുണ്യ വിഭാഗം സെക്രട്ടറി എം. എം. നാസര്‍ കാഞ്ഞങ്ങാട് തുടങ്ങിയവര്‍ മുഖ്യാതിഥികള്‍ ആയി സംബന്ധിച്ചു.

അതിഞ്ഞാലിലെ സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകരായ മുഹമ്മദ്കുഞ്ഞി മട്ടന്‍, പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ എന്നിവര്‍ക്ക് മികച്ച സേവനത്തിനുള്ള പുരസ്‌കാരവും, കായിക രംഗത്തെ മികവിന് അരയാല്‍ ബ്രദേഴ്സ്, ജീവ കാരുണ്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഹാദിയ അതിഞ്ഞാല്‍, സ്‌നേഹനിധി എന്നീ കൂട്ടായ്മ കളെയും ആദരിച്ചു.

അബ്ദുറഹിമാന്‍ മണ്ട്യന്‍, സി. കെ. അബ്ദുല്ല ഹാജി, ബെസ്റ്റോ കുഞ്ഞഹമ്മദ്, എം. ഹമീദ് ഹാജി എന്നിവരും അതിഞ്ഞാല്‍ മഹല്ല് കുവൈറ്റിലെ പ്രതിനിധികളായ യൂസുഫ് കൊത്തി ക്കാല്‍, ബദറുദ്ധീന്‍, ശിഹാബ് ഫാരിസ്, കുഞ്ഞഹമ്മദ്, ഹമീദ് മണ്ട്യന്‍, പി. എം. യൂനുസ് എന്നിവരും ആശംസകള്‍ നേര്‍ന്നു.

കണ്‍വീനര്‍ പി. എം. ഫാറൂഖ് സ്വാഗതവും ഖാലിദ് അറബി ക്കാടത്ത് നന്ദിയും പറഞ്ഞു. തുടര്‍ന്ന് മുഹമ്മദ് കുഞ്ഞി കല്ലായിയുടെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും രിഫായി ദഫ്മുട്ട്, കോല്‍ക്കളി അടക്കം വിവിധ നാടന്‍ – മാപ്പിള കലാ രൂപങ്ങളും അവതരിപ്പിച്ചു.