യജമാനനോടുള്ള പൂച്ചയുടെ സ്‌നേഹം; വൈറല്‍ ആകുന്ന വീഡിയോ
നായ്ക്കള്‍ക്ക് യജമാനന്‍മാരോടുള്ള സ്‌നേഹം നമുക്കറിയാമല്ലോ, എന്നാല്‍ ഈ നായ സ്‌നേഹത്തെ നിഷ്പ്രഭമാക്കുകയാണ് ഒരു പൂച്ചക്കുട്ടിയുടെ സ്‌നേഹം. മരിച്ചുപോയ യജമാനനെ അടക്കം ചെയ്ത സ്ഥലത്തുനിന്നും വിട്ടുമാറാതെ കബറില്‍ കിടന്നും കുഴിമാന്തിയും കരഞ്ഞും അതിന് ചുറ്റും നടക്കുന്ന പൂച്ചയുടെ സ്‌നേഹം എല്ലാവരെയും അമ്പരിപ്പിക്കുകയാണ്.
മലേഷ്യയില്‍നിന്നുള്ള സൊഫ്വാന്‍ എന്നയാളാണ് പൂച്ചയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇയാളുടെ മുത്തച്ഛന്‍ ഇസ്മയില്‍ മാറ്റിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടക്കുമ്പോഴാണ് ഒരു വെളുത്ത പൂച്ച കടന്നുവരുന്നത്. ആളുകള്‍ക്കിടയിലുടെ മുന്നിലെത്തിയ പൂച്ച അവിടെത്തന്നെ നിലയുപ്പിച്ചു. മൃതദേഹം വച്ച് കുഴി മൂടി ആളുകള്‍ പിരിഞ്ഞുപോകാഒരുങ്ങിയപ്പോള്‍ പിന്നെ കാണുന്നത് ഇരുകൈകള്‍കൊണ്ടും മണ്ണ് വകഞ്ഞുമാറ്റാന്‍ ശ്രമിക്കുന്ന പൂച്ചയെയാണ്. പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോഴെല്ലാം പൂച്ച മണ്‍കൂനയില്‍ പറ്റിപ്പിടിച്ചുകിടന്നു. സംഭവം മൊബൈലില്‍ പകര്‍ത്തിയതോടെ സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ വയറാകുകയാണ്. ഈ ദൃശ്യങ്ങള്‍ പത്തുകോടിയിലേറെ ആളുകളാണ് ഇതുവരെ കണ്ടത്.
വീഡിയോ കാണാം: