ഹര്‍ദിക് ഡ്രസിങ് റൂമിലെ വികൃതി പയ്യന്‍; ആളുകളെ വെറുപ്പിക്കലാണ് പാണ്ഡ്യയുടെ പണിയെന്ന് വിരാട് കൊഹ്‌ലി
മുംബൈ: വളരെ കുറഞ്ഞ നാളുകള്‍കൊണ്ട് ക്രിക്കറ്റ് നിരൂപകരുടെയും, ആരാധകരുടെയും ശ്രദ്ധ പിടിച്ചുപറ്റി ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമായിമാറിയ കളിക്കാരനാണ് ഹര്‍ദിക് പാണ്ഡ്യ. പക്ഷെ പാണ്ഡ്യയെക്കുറിച്ച് ഇന്ത്യന്‍ നായകന്‍ കൊഹ്‌ലി പറയുന്നത് പാണ്ഡ്യ ഒരു വികൃതി പയ്യനാണെന്നാണ്.മാധ്യമപ്രവര്‍ത്തകന്‍ ഗൗരവ് കപൂറുമായുള്ള ടെലിവിഷന്‍ ഷോയ്ക്കിടെയാണ് കോഹ്‌ലിയുടെ വെളിപ്പെടുത്തല്‍.
താന്‍ മാത്രമല്ല, ടീമംഗങ്ങള്‍ എല്ലാവരും പാണ്ഡ്യയെ ഡ്രസിങ് റൂമിലെ വികൃതിപയ്യനായാണ് കണക്കാക്കുന്നതെന്നും മിക്ക സമയത്തും മറ്റുള്ളവരെ വെറുപ്പിച്ചുകൊണ്ടിരിക്കുന്നയാളാണ് പാണ്ഡ്യഎന്നുമാണ് കൊഹ്‌ലി പറയുന്നത്. നാവിന് ലൈസന്‍സില്ലാത്തവനെപ്പോലെയാണ് പാണ്ഡ്യ പെരുമാറുന്നതെന്നും കൊഹ്‌ലി പറയുന്നു. ഒരിക്കല്‍ രവിചന്ദ്ര അശ്വിനെ ‘രവികശ്യപ് അശ്വിന്‍’ എന്നാണ് അവന്‍ വിളിച്ചെന്നതെും ഇന്ത്യന്‍ നായകന്‍ പറയുന്നു
ഹര്‍ദികിനെ മുന്‍ ഇന്ത്യന്‍ താരങ്ങളും ആരാധകരും, അഭിനന്ദനങ്ങളും പുകഴ്ത്തലും കൊണ്ട് മൂടുമ്പോള്‍ കോഹ്‌ലിക്ക് പക്ഷെ പറയാനുള്ളത് ഇങ്ങനെ: ഇന്ത്യന്‍ ഡ്രസിംങ്ങ് റൂമില്‍ പഞ്ചാബി ഗാനങ്ങള്‍ മാത്രം വയ്ക്കുമ്പോള്‍ പാണ്ഡ്യ മാത്രം ഇംഗ്ലീഷ് ഗാനങ്ങളുടെ പിറകേയാണ്.
‘പഞ്ചാബി ഗാനങ്ങള്‍ മാത്രമാണ് ഡ്രസിങ് റൂമില്‍ വയ്ക്കാറുള്ളത്. എല്ലാവര്‍ക്കും ഐപാഡുകള്‍ ഇല്ല, പക്ഷെ പാണ്ഡ്യയ്ക്കുണ്ട്. അതില്‍ മുഴുവന്‍ ഇംഗ്ലീഷ് പാട്ടുകളാണ്. അതിലെ അഞ്ച് വാക്കുകള്‍ പോലും മനസിലാകില്ലെങ്കിലും അദ്ദേഹം അത് മാത്രമേ കേള്‍ക്കൂ.’
‘പാണ്ഡ്യക്ക് സംഗീതം മാത്രമേ ആവശ്യമുള്ളു അതിനനുസരിച്ച് ചുവട് വെയ്ക്കും. എന്നാല്‍ അത്തരം പാട്ടുകേള്‍ക്കുമ്‌ബോഴെ ഞങ്ങള്‍ക്ക് ഇറിറ്റേഷന്‍ ആരംഭിക്കും.’ കോഹ്ലി പറയുന്നു.
ഹര്‍ദികിന്റെ കുസൃതിയെ കുറിച്ച് മാത്രമല്ല നല്ലകാര്യങ്ങളെ അഭിനന്ദിക്കാനും കോഹ്ലി മറക്കുന്നില്ല. ‘ഹര്‍ദിക്കിനെപ്പോലെ സംസാരിക്കുന്ന ആരെയും ഞാന്‍ ഇതിനു മുന്‍പെ കണ്ടിട്ടില്ല. അവന്‍ എന്തും പറയും. പക്ഷേ ആളൊരു ശുദ്ധനാണ്’ കോഹ്ലി മനസ് തുറയക്കുന്നു.