കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമീഷന്‍
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് ദേശീയ വനിത കമീഷന്‍ അധ്യക്ഷ രേഖ ശര്‍മ പറഞ്ഞു.ഹാദിയയെ വൈക്കത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് രേഖ ശര്‍മ ഇങ്ങനെ പ്രതികരിച്ചത്. ഹാദിയ സുരക്ഷിതയാണെന്നും 27ന് കോടതിയിലെത്താന്‍ കാത്തിരിക്കുകയാണെന്നും അധ്യക്ഷ വ്യക്തമാക്കി.