ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന അങ്കിള്‍ ഇനി തീയേറ്ററുകളിലേക്ക്

ജോയ് മാത്യുവും മമ്മൂട്ടിയും ഒരുമിച്ചെത്തുന്ന ചിത്രമായ അങ്കിളിന്റെ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പൂര്‍ത്തിയായി. 42 ദിവസത്തെ ചിത്രീകരണത്തിന് ശേഷമാണ് സിനിമ പൂര്‍ത്തിയാക്കിയത്. കോഴിക്കോടും, വായനാട്ടിലുമായാണ് പ്രധാന ഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്.

ഷട്ടറിന് ശേഷം ജോയ് മാത്യു സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍. ജോയ് മാത്യുവും സജയ് സെബാസ്റ്റിയനും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. അഴകപ്പനാണ് ക്യാമറക്ക് പിന്നില്‍ വിനയ ഫോര്‍ട്ട്, ആശ ശരത്ത്, സുരേഷ് കൃഷ്ണ, കൈലാഷ്, ഷീല, മുത്തുമണി എന്നിവരും ചിത്രത്തില്‍ പ്രദാന വേഷങ്ങളില്‍ എത്തുന്നു.

വയനാട്ടിലെ ചിത്രീകരണത്തിനിടയില്‍ ആരാധകനോട് സംസാരിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. മമ്മൂട്ടിയുടെ അങ്കിളിനായി വളരെ പ്രദീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. സാമൂഹ്യ പ്രാധാന്യമുള്ള വിഷയമാണ് ചിത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടേതായി പുറത്തിറങ്ങാന്‍ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഷാംദത്ത് ചിത്രമായ സ്ട്രീറ്റ്‌ലൈറ്റ്‌സ്, അജയ് വാസുദേവന്‍ ചിത്രമായ മാസ്റ്റര്‍പീസ് തുടങ്ങിയ സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയായി. എന്നാല്‍ ഇവയുടെ റിലീസിങ്ങ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.