കുഞ്ഞാലി മരക്കാറിന്‍റെ പേരില്‍ മലയാള സിനിമയില്‍ പുതിയ വിവാദം ; മമ്മൂട്ടിക്ക് എട്ടുമാസത്തെ സമയം നല്‍കി പ്രിയദര്‍ശന്‍
ചരിത്രപുരുഷന്‍ കുഞ്ഞാലി മരക്കാറിന്‍റെ പേരില്‍ മലയാള സിനിമയില്‍ പുതിയ വിവാദം. മലയാളത്തിലെ രണ്ടു മെഗാ താരങ്ങളെ വെച്ച് ഈ പേരില്‍ സിനിമ ചെയ്യുന്നു എന്ന് രണ്ടു പ്രശസ്ത സംവിധായകര്‍ പറഞ്ഞതോടെയാണ് വിവാദം ഉണ്ടായത്. മോഹന്‍ലാലിനെ നായകനാക്കി താന്‍ കുഞ്ഞാലി മരയ്ക്കാര്‍ സംവിധാനം ചെയ്യാന്‍ പോകുന്നു എന്ന് പ്രിയദര്‍ശന്‍ ഒരു ദേശീയ മാധ്യമത്തോട് പരസ്യമാക്കിയതിന് പിന്നാലെ താനും സന്തോഷ് ശിവനും ചേര്‍ന്ന് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രം ചെയ്യാന്‍ പോകുന്നു എന്ന് മമ്മൂട്ടി സാമൂഹിക മാധ്യമങ്ങള്‍ വഴി അറിയിക്കുകയായിരുന്നു. കൂടാതെ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്ങ് മേയില്‍ ആരംഭിക്കുമെന്നുള്ള വിവരവും പുറത്തുവിട്ടിരുന്നു. ഇതിന് ശേഷമാണ് മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കുന്നുണ്ടെങ്കില്‍ മോഹന്‍ലാല്‍ ചിത്രത്തിന് പ്രസക്തിയില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കിയത്. സൂപ്പര്‍ താരങ്ങള്‍ ഒരേ കഥാപാത്രമായി എത്തുന്നത് അത്ര നല്ല കാര്യമല്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
പിന്‍മാറ്റ വാര്‍ത്തകല്‍ പ്രചരിക്കുന്നതിനിടയില്‍ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് പ്രിയദര്‍ശന്‍. താന്‍ വെറും എട്ട് മാസമേ മമ്മൂട്ടിയുടെ കുഞ്ഞാലി മരയ്ക്കാറിനായി കാത്ത് നില്‍ക്കൂവെന്നും അതിനുള്ളില്‍ ആ ചിത്രം യാഥാര്‍ഥ്യമായില്ലെങ്കില്‍ മോഹന്‍ലാലിനെ മോഹന്‍ലാലിനെ വെച്ച് താന്‍ പ്രഖ്യാപിച്ച ചിത്രം ചെയ്യുമെന്നും വ്യക്തമാക്കിയിരിക്കുകയാണ് പ്രിയദര്‍ശന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രിയന്‍ ഇക്കാര്യം വ്യക്തമാക്കിയത്. “മൂന്ന് വര്‍ഷം മുന്‍പും ഈ ചിത്രം ഇവര്‍ ചെയ്യുമെന്ന് പറഞ്ഞിരുന്നു. ഇത് വരെ ചെയ്തില്ല. അതിനാല്‍ ഇപ്രാവശ്യം ഞാന്‍ ആറ് മുതല്‍ എട്ട് മാസം വരെ കാത്തിരിക്കും. എന്റെ ചിത്രത്തിന് തടയിടാനായി അവര്‍ ഇനിയും അത് വൈകിപ്പിക്കുകയാണെങ്കില്‍ ഞാന്‍ എന്റെ പ്രോജക്ടുമായി മുന്നോട്ട് പോകും. ഇനി അതല്ല അവര്‍ കുഞ്ഞാലി മരയ്ക്കാര്‍ ചെയ്യുന്നുണ്ടെങ്കില്‍ ഞാന്‍ ഇതില്‍ നിന്നും പിന്മാറാന്‍ തയ്യാറാണ്. കാരണം ഇതുപോലൊരു മേഖലയില്‍ അനാരോഗ്യകരമായ ഇത്തരം മത്സരങ്ങള്‍ വെറും അനാവശ്യമാണ്. മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ചിത്രത്തില്‍ കുഞ്ഞാലി മരക്കാര്‍ നാലാമനെക്കുറിച്ചുള്ള കഥയാണ് പറയുന്നത്. അന്യഭാഷാ ചിത്രങ്ങളിലെ പ്രഗത്ഭരെ അടക്കം ഉള്‍ക്കൊള്ളിച്ചാണ് താന്‍ ചിത്രം പ്ലാന്‍ ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.