ഗൗരിയുടെ വസ്ത്രധാരണ രീതി ശരിയല്ലത്രേ; ഷാരൂഖിന്റെ പത്‌നിയെ സദാചാരം പഠിപ്പിച്ച് സൈബര്‍ ആങ്ങളമാര്‍

ബോളിവുഡ് കിംഗ് ഖാന്‍ ഷാരൂഖിന്റെ ഭാര്യ ഗൗരിക്കെതിരെ വിമര്‍ശനവുമായി സദാചാര ആങ്ങളമാര്‍. ഷാരൂഖ് ഖാന്റെ പിറന്നാള്‍ ആഘോഷത്തിനിടെ പകര്‍ത്തിയ ഗൗരിയുടെ ചിത്രങ്ങളാണ് സൈബര്‍ ലോകത്തെ ‘ആങ്ങള’മാരെ ചൊടിപ്പിച്ചത്.

ഷാരൂഖിന്റെ പിറന്നാള്‍ ദിനത്തില്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളുമെല്ലാം പങ്കെടുത്ത വന്‍പാര്‍ട്ടിയോടു കൂടിയായിരുന്നു ആഘോഷം. പാര്‍ട്ടിയിലെ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു.ഗൗരിയുടെ വസ്ത്രധാരണ രീതി പ്രായത്തിനനുസരിച്ചുള്ളതല്ലെന്നാണ് വിമര്‍ശകര്‍ പറയുന്നത്.

#alibaughdiaries 🎉

A post shared by Seema Khan (@seemakhan76) on

പ്രായം എത്രയാണെന്ന് മനസ്സിലാക്കി വസ്ത്രം ധരിക്കണമെന്നും, ഷാരൂഖിനെ പോലൊരു താരത്തിന്റെ ഭാര്യ ഇതുപോലെയുള്ള മോശം വസ്ത്രം ധരിക്കുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നുമാണ് ഇവരുടെ വാദങ്ങള്‍. ഷാരൂഖിന്റെ ഭാര്യ എന്നതിലുപരി രണ്ട് കുഞ്ഞുങ്ങളുടെ അമ്മയാണെന്ന് ഓര്‍ക്കണമെന്നും ‘ആങ്ങള’മാരില്‍ ചിലര്‍ ഓര്‍മിപ്പിക്കുന്നു.

#midweekbirthdayshenanigans❤️

A post shared by Seema Khan (@seemakhan76) on