‘കൊഞ്ഞനം കുത്തിയിട്ടൊന്നും കാര്യമില്ല മോളെ..; അമല പോളിന്റെ പുതിയ ഫോട്ടോയെയും ട്രോളില്‍ മുക്കി സോഷ്യല്‍ മീഡി
ചെന്നൈ: ആഡംബര കാര്‍ നികുതി വെട്ടിച്ച് വ്യാജ രജിസ്‌ട്രേഷന്‍ നടത്തിയെന്ന ആരോപണ വിധേയയായ നടി അമല പോള്‍ സോഷ്യല്‍ മീഡിയയിലൂടെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ നടിക്കെതിരെ നിരവധി വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നത്. വിമര്‍ശനങ്ങളെ ലവലേശം കൂശാതെ കൂടുതല്‍ പോസ്റ്റുമായി അമല പോല്‍ വീണ്ടും രംഗത്തെത്തിയതോടെ സംഭവത്തിനു ചൂട് പിടിച്ചു. ഇപ്പോള്‍ അമല, ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത പുതിയ ഫോട്ടോയെ ട്രോളി കൊല്ലുകയാണ് സോഷ്യല്‍ മീഡിയ.
നമുക്ക് വന്ന് ചേരാനുള്ളതെല്ലാം അവ സ്വീകരിക്കാനുള്ള ത്രാണി കൈവരുമ്പോള്‍ നമ്മളെ തേടി വരും എന്ന ടാഗോര്‍ വചനത്തിനൊപ്പമാണ് അമല പോള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
എന്നാല്‍ അപ്‌ലോഡ് ചെയ്ത എല്ലാ ഫോട്ടോയേയും ട്രോളില്‍ മുക്കിയാണ് സോഷ്യല്‍ മീഡിയ വരവേറ്റത്. എല്ലാവരും വാഹന നികുതി വെട്ടിപ്പ് നടത്തിയതിന്റെ പേരില്‍ അമലയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയ്ക്കകത്തും പുറത്തും വിമര്‍ശനമുയര്‍ന്നപ്പോള്‍ അതിനെ പരിഹസിച്ച് അമല നടത്തിയ ബോട്ട് യാത്രയുമെല്ലാം വാര്‍ത്തയായിരുന്നു.