കുടംബസമേതം രാജിവെച്ച് സി പി ഐ എമ്മില്‍ ചേര്‍ന്നു

വടകരയിലെ ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി. ഏരിയ കമ്മറ്റിയംഗം ഉള്‍പ്പടെ 10 പേരാണ് കുടംബസമേതം രാജിവെച്ച് സിപിഐ എമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. കുടുംബസമേതമെതം സിപിഐ എം ലോക്കല്‍ സമ്മേളനത്തിന്റെ പൊതുസമ്മേളനവേദിയില്‍ എത്തിയാണ് രാജിക്കാര്യം ഇവര്‍ പ്രഖ്യാപിച്ചത്. ഇവരെ നേതാക്കള്‍ മാലയിട്ട് സ്വീകരിക്കുകയും ചെയ്തു.

ആര്‍എംപി ഏരിയ കമ്മറ്റിയംഗവും സ്ഥാപകനേതാവുമായ എം പ്രഭാകരന്‍, ആര്‍എംപി ബാന്റ്വാദ്യസംഘത്തിന്റെ ലീഡര്‍ വി ടി കെ വിനോദ്, ബ്രാഞ്ച് സെക്രട്ടറി എം സുരേഷ്, ലോക്കല്‍ കമ്മറ്റിയംഗം ടി ഭാസ്‌ക്കരന്‍, സജീവ പ്രവര്‍ത്തകരായ പറമ്ബത്ത് ബാബു, തെക്കെമലോല്‍ മണി, മക്കത്ത്ബാലന്‍, ജലീല്‍ എന്നിവരാണ് രാജിവച്ച് സി പി എംല്‍ ചേര്‍ന്നത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ ആര്‍എംപി വിടുമെന്ന് ഇവര്‍ അറിയിച്ചു. ആര്‍എംപിയുടെ രാഷ്ടീയ പാപ്പരത്തത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു.