ഓറല്‍ സെക്സ് പ്രകൃതി വിരുദ്ധം ; ഭാര്യമാരെ അതിനു നിര്‍ബന്ധിച്ചാല്‍ പീഡനക്കേസില്‍ ഭര്‍ത്താക്കന്മാര്‍ അഴിയെണ്ണെണ്ടി വരും ; കോടതി വിധി ഉടന്‍
ഗുജറാത്ത് : വൈവാഹിക ജീവിതത്തില്‍ ഭാര്യയെ ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്നത് പീഡനത്തിന്‍റെ പരിധിയില്‍പ്പെടുമോ എന്ന വിഷയത്തില്‍ കോടതി വിധി ഉടന്‍. ഇത്തരം കേസുകളില്‍ ഭര്‍ത്താക്കന്മാരെ വിചാരണ ചെയ്യാമോ എന്ന വിഷയത്തിലും കോടതി വിധി പറയും. ഗുജറാത്തിലെ ശബരികാന്ത ജില്ലയില്‍ നിന്നുള്ള യുവതിയാണ് തന്‍റെ ഭര്‍ത്താവ് തന്നെ ഓറല്‍ സെക്സ് ചെയ്യാന്‍ നിര്‍ബന്ധിക്കുന്നുവെന്ന് കാണിച്ച് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഇവരുടെ ഭര്‍ത്താവാണ് ഇത് പീഡനത്തിന്‍റെ പരിധിയില്‍പ്പെടുന്നില്ലെന്നും തങ്ങള്‍ വിവാഹിതരായ ദമ്പതികളാണെന്നും കാണിച്ച് കോടതിയെ സമീപിച്ചത്. ഇന്ത്യയില്‍ വൈവാഹിക പീഡനം നിലനില്‍ക്കുന്നുണ്ടെന്ന് നിരീക്ഷിച്ച ജസ്റ്റിസ് പര്‍ഡിവാല ഭര്‍ത്താവ് ചെയ്തത് ലജ്ജാവഹമായ കുറ്റകൃത്യമാണെന്നും വിവാഹത്തിന്‍റെ വിശ്വാസ്യതയും ആത്മവിശ്വാസവും ഇല്ലാതാക്കുമെന്നും ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യയില്‍ വലിയൊരു വിഭാഗം സ്ത്രീകളും ഇത് അനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത യുവതിയ്ക്ക് നോട്ടീസ് അയച്ച ജസ്റ്റിസ് ജെ ബി പര്‍ദിവാല സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രതികരണം ആരാഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377 വകുപ്പ് പ്രകാരം ഭാര്യയെ പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്ക് വിധേയമാക്കുന്ന ഭര്‍ത്താവിനെ വിചാരണ ചെയ്യാമോ എന്ന വിഷയത്തിലാണ് ഗുജറാത്ത് ഹൈക്കോടതി സര്‍ക്കാരില്‍ നിന്ന് പ്രതികരണം ആരാഞ്ഞിട്ടുള്ളത്. ഭര്‍ത്താവ് ഭാര്യയെ നിര്‍ബന്ധിച്ച് ഓറല്‍ സെക്സിന് നിര്‍ബന്ധിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 497എ വകുപ്പിന്‍റെ പരിധിയില്‍ വരുമോ എന്ന വിഷയത്തിലും ഗുജറാത്ത് സര്‍ക്കാരിനോട് കോടതി ആരാഞ്ഞു. അതുപോലെ വൈവാഹിക പീഡനത്തിന് നിര്‍വ്വചനം പരിശോധിക്കേണ്ട ഗുജറാത്ത് ഹൈക്കോടതി ഭാര്യയെ സമ്മതമില്ലാതെ ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിക്കുന്നതും ഭീഷണിപ്പെടുത്തിയോ അനുമതിയില്ലാതെയോ ഭാര്യയെ ലൈംഗിക ബന്ധത്തിന് പ്രേരിപ്പിക്കുന്നതും വൈവാഹിക പീഡനത്തിന്‍റെ പരിധിയില്‍ ഉള്‍പ്പെടും എന്ന് വ്യക്തമാക്കി.