സ്ത്രീകളുടെ പേരിട്ടാല്‍ മദ്യ വില്‍പ്പന കൂട്ടാം; പുകയില ഉല്‍പ്പന്നങ്ങള്‍ക്കും സ്ത്രീകളുടെ പേരിട്ടാല്‍ മതിയെന്ന് മഹാരാഷ്ട്ര മന്ത്രി
മുംബൈ: വില്‍പന വര്‍ധിപ്പിക്കാന്‍ മദ്യത്തിന് സ്ത്രീകളുടെ പേരിട്ടാല്‍ മതിയെന്ന് പൊതുചടങ്ങില്‍ പ്രസംഗിച്ച മഹാരാഷ്ട്ര മന്ത്രിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മദ്യ വില്‍പ്പനയില്‍ കുറവുണ്ടാവുകയാണെങ്കില്‍ സ്ത്രീകളുടെ പേരിട്ട് മദ്യവില്‍ക്കാനാണ് നടത്തിയാല്‍ മതിയെന്നാണ് മന്ത്രി പറഞ്ഞത്. മഹാരാജ’ എന്ന പേരില്‍ മദ്യം ഉല്‍പാദിപ്പിക്കുന്ന നന്ദുര്‍ബാറിലെ പഞ്ചസാര ഫാക്ടറിയുടെ പൊതുപരിപാടിയിലാണ് വിവാദപരമായ ഈ പരാമര്‍ശം മന്ത്രി ഗിരിഷ് മഹാജന്‍ നടത്തിയത്.
സ്ത്രീകളുടെ പേരിലുള്ള ‘ബോബി’, ‘ജൂലി’ എന്നീ മദ്യങ്ങളെക്കുറിച്ചും പരാമര്‍ശിച്ച മന്ത്രി, പുകയില ഉല്‍പന്നങ്ങള്‍ക്കും പെണ്ണുങ്ങളുടെ പേരിടുന്നതാണ് ഇപ്പോഴത്തെ ശൈലിയെന്നും പറഞ്ഞു. സംഭവം വിവാദമായതോടെ മന്ത്രി മാപ്പ് പറഞ്ഞു.
മന്ത്രിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ചും പരിഹസിച്ചും വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു.അതേസമയം, സ്ത്രീ ട്രേഡ് യൂണിയന്‍ നേതാവ് പാരോമിത ഗോസ്വാമി മന്ത്രിയ്‌ക്കെതിരെ കേസ് നല്‍കി. ഇത്തരത്തിലുള്ള പരാമര്‍ശത്തിലൂടെ മന്ത്രി സ്ത്രീ സമൂഹത്തെ ആകമാനം അപമാനിച്ചതായി അവര്‍ പറഞ്ഞു.