കിണറ്റില്‍ വീണ തേങ്ങയെടുക്കാന്‍ എണ്‍പതാം വയസില്‍ കയറുകെട്ടി കിണറിലിറങ്ങിയ കണ്ണൂരിലെ മുത്തശ്ശി താരമാകുന്നു
യൗവ്വനത്തില്‍ തന്നെ എനിക്കുവയ്യേ എന്ന് നിലവിളിക്കുന്ന പുതു തലമുറയ്ക്ക് മുന്നില്‍ എണ്‍പതുവയസ്സുള്ള മുത്തശ്ശിയുടെ ധീരകൃത്യം. ചെറുമകള്‍ പകര്‍ത്തിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എണ്‍പത് വയസുള്ള മുത്തശ്ശിയാണ് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ തേങ്ങായെടുക്കാന്‍ കപ്പിയിലെ കയറില്‍പിടിച്ച് കിണറ്റിലേക്കങ്ങിയത്. ഏറെ പ്രയാസപ്പെട്ട് കിണറ്റില്‍ നിന്നും തേങ്ങാ പുറത്തെടുത്തു.
തിരിച്ചുകയറാന്‍ നോക്കിയപ്പോഴാണ് പെട്ടുപോയത്. ഇറങ്ങിയതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല കയറുന്നത് എന്ന് മനസിലായി. എന്തായാലും കുറച്ചുനേരം പണിപ്പെട്ടെങ്കിലും സുരക്ഷിതയായി അമ്മൂമ്മ മുകളിലെത്തി. നിറഞ്ഞ ആരോഗ്യത്തോടെ നിശ്ചയദാര്ഢ്യത്തോടെ എണ്‍പതാംവയസിലും തന്റെ ലക്ഷ്യം പൂര്‍ത്തിയാക്കി മടങ്ങിയ അമ്മൂമ്മയുടെ വീഡിയോആണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം.