ബന്ദികളായ മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ് സല്‍മാന്‍ഖാന്‍ ചിത്രം ടൈഗര്‍ സിന്ദാ ഹേ ട്രെയിലര്‍ പുറത്ത്
ഇറാഖില്‍ ബന്ദികളാക്കപ്പെട്ട മലയാളി നഴ്‌സുമാരുടെ കഥ പറഞ്ഞ മലയാള ചിത്രമാണ് ടെക് ഓഫ്. മലയാള സിനിമയില്‍ തന്നെ വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു ആ ചിത്രം. ഇപ്പോളിതാ അതെ കഥ തന്നെ മറ്റൊരു രീതിയില്‍ ബോളിവുഡില്‍ തയ്യാറാകുന്നു. മസില്‍മാന്‍ സല്‍മാന്‍ഖാന്‍ നായകനായി എത്തുന്ന ടൈഗര്‍ സിന്ദാ ഹേയാണ് ബന്ദികളാക്കപ്പെട്ട മലയാളി നഴ്‌സുമാരുടെ കഥ വീണ്ടും അഭ്രപാളികളില്‍ എത്തിക്കുന്നത്. എന്നാല്‍ മലയാളികള്‍ പറഞ്ഞ റിയലിസ്റ്റിക്ക് രൂപത്തില്‍ അല്ല. ഹോളിവുഡ് ആക്ഷന്‍ സിനിമാ രൂപത്തിലാണ് ടൈഗര്‍ വീണ്ടും ഒരുങ്ങുന്നത്. നേരത്തെ സല്‍മാന്‍ നായകനായി എത്തിയ ഏക് ദാ ടൈഗര്‍ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ഇത്. കത്രീന കൈഫ് തന്നെയാണ് ഇതിലും നായികയായി എത്തുന്നത്. ആഗോള തീവ്രവാദ സംഘടനയായ ഐ എസ് ഐ എസ് ആണ് വില്ലന്മാര്‍. കൂടാതെ അവരുടെ സമ്മുന്നത നേതാവിനെയും ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്.
നേതാവിനെ കൊന്ന് നഴ്‌സുമാരേ രക്ഷിക്കുവാന്‍ വേണ്ടിയാണ് സല്‍മാന്‍ ഇത്തവണ എത്തുന്നത്. ഒരു ഇന്ത്യന്‍ സ്പൈ ആയിട്ടാണ് സല്‍മാന്‍ അഭിനയിക്കുന്നത്. അതുപോലെ പാക്കിസ്ഥാന് വേണ്ടി ചാരപ്രവര്‍ത്തനം നടത്തുന്ന കഥാപാത്രമാണ് കത്രീന. ഹോളിവുഡ് ജയിംസ് ബോണ്ട് സിനിമകളുടെ രീതിയിലാണ് ഈ ബിഗ് ബജറ്റ് ചിത്രം എത്തുന്നത്. യാഷ്‌രാജ് ഫിലിംസിന്‍റെ ബാനറില്‍ അലി അബാസ് സഫര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സര്‍ക്കാരുകള്‍ നടത്തിയ നയതന്ത്ര മാര്‍ഗത്തിലൂടെയാണ് യതാര്‍ത്ഥ ജീവിതത്തില്‍ ബന്ദികളാക്കപ്പെട്ട മലയാളി നഴ്‌സുമാരേ സര്‍ക്കാര്‍ മോചിപ്പിച്ചത് എങ്കില്‍ ഇവിടെ നേരെ തിരിച്ചാണ്. വില്ലന്‍റെ കോട്ടയ്ക്കുള്ളില്‍ കടന്ന് എല്ലാവരെയും അടിച്ചു തകര്‍ത്താണ് സല്‍മാന്‍ ഏവരെയും രക്ഷിക്കുന്നത്.