നോട്ട് നിരോധനം കൊണ്ട് രാജ്യത്ത് ഗുണമുണ്ടായത് ഒരേ ഒരു കൂട്ടര്‍ക്ക് മാത്രം
മുംബൈ : രാജ്യത്തിനെ തന്നെ നിശ്ചലമാക്കിയ നോട്ട് നിരോധനത്തിന് ഒരു വയസ് പൂര്‍ത്തിയായ സമയത്ത്. നിരോധനം വന്‍ വിജയമായിരുന്നു എന്നു സംഘപരിവാര്‍ അനുകൂലികള്‍ വന്‍തോതില്‍ പ്രചരണം അഴിച്ചുവിടുന്നുണ്ട് എങ്കിലും. പൊതുവേ സോഷ്യല്‍ മീഡിയ ഇതിനു എതിരെ തന്നെയാണ് ഇപ്പോഴും. കള്ളപ്പണം തടയുക, തീവ്രവാദം ചെറുക്കുക എന്നിവയടക്കം നിരവധി ലക്ഷ്യങ്ങളോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 നോട്ടുകള്‍ നിരോധിക്കുന്നതായി പ്രഖ്യാപിച്ചത് എന്ന് അവര്‍ ന്യായീകരണം നിരത്തുന്നുണ്ട് എങ്കിലും.ഇവയൊന്നും ലക്ഷ്യത്തില്‍ എത്തിയിട്ടില്ല എന്നതാണ് സത്യം. അതുംപോരാത്തതിനു രാജ്യത്തെ സാമ്പത്തികാവസ്ഥ അപ്പാടെ തകരാറില്‍ ആവുകയും ചെയ്തു. കേന്ദ്രം തന്നെ വിഷയത്തില്‍ കുറ്റസമ്മതം നടത്തുകയും ചെയ്തു. സാധാരണക്കാരെ വലച്ച നോട്ട് നിരോധനം വലിയ പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു.
സത്യത്തില്‍ രാജ്യത്ത് നടപ്പിലായ നോട്ട് നിരോധനം കൊണ്ട് സര്‍ക്കാരിനോ ജനങ്ങള്‍ക്കൊ ഒരു ഗുണവും ഉണ്ടായില്ല എന്ന് മാത്രമല്ല. ധാരാളം ദോഷങ്ങള്‍ ഉണ്ടാവുകയും ചെയ്തു. ഇങ്ങനെയൊക്കെ ആണെങ്കിലും നോട്ട് നിരോധനം കൊണ്ട് ഗുണമുണ്ടായവരും ഉണ്ട് എന്നതാണ് സത്യം. രാജ്യത്ത് പ്രവര്‍ത്തിച്ചു വരുന്ന ബാങ്കുകള്‍ക്കാണ് ഇത് കൊണ്ട് ഗുണം ഉണ്ടായിരിക്കുന്നത്. തങ്ങളുടെ നിക്ഷേപം അപ്രതീക്ഷിതമായി വര്‍ധിപ്പിക്കാനും ഡിജിറ്റല്‍വല്‍ക്കരണം വേഗത്തിലാക്കാനും നോട്ട് നിരോധനം സഹായിച്ചുവെന്നാണ് ബാങ്കുകള്‍ സമ്മതിക്കുന്നു. കറന്റ് അക്കൗണ്ട്, സേവിങ്‌സ് അക്കൗണ്ട് എന്നിവ വഴി വലിയൊരു തുകയാണ് ബാങ്കുകളിലേക്ക് ഒഴുകിയെത്തിയത്. ഡെപ്പോസിറ്റുകളില്‍ വലിയൊരു കുതിച്ചുചാട്ടമാണ് നോട്ട് നിരോധനം കൊണ്ട് ഉണ്ടായതെന്നും എസ്ബിഐ ചെയര്‍മാന്‍ രജനീഷ് കുമാര്‍ ചൂണ്ടിക്കാട്ടി.
അതേസമയം, നോട്ട് നിരോധനത്തിനു ശേഷം മ്യൂച്ചല്‍ ഫണ്ട്‌സ്, ഇന്‍ഷുറന്‍സ് എന്നിവയിലേക്ക് ഏറെ പണമെത്തിയതായി കാണാന്‍ സാധിക്കുമെന്ന് ഐസിഐസിഐ ചീഫ് എക്‌സിക്യൂട്ടീവ് ചന്ദ കൊച്ചാര്‍ വ്യക്തമാക്കി. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനു ശേഷം ഡിജിറ്റല്‍വല്‍ക്കരണത്തിന്റെ വേഗം കൂടിയിട്ടുണ്ട്. ഇനിയും ഇത് വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബാങ്കുകള്‍ക്ക് ലാഭമാണ് എങ്കിലും അവയിലെ ഉപാഭോക്താക്കളായ സാധാരണക്കാര്‍ക്ക് എന്നിട്ടും അതിന്‍റെ നല്ല വശങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല എന്നതാണ് സത്യം.