നോട്ട് നിരോധനത്തെ പിന്തുണയ്ക്കാന്‍ സൈബര്‍ സംഘികളുടെ ഫോട്ടോ ഫ്രെയിം; ട്രോളില്‍ മുക്കി മലയാളി സമൂഹം
മോദി സര്‍ക്കാര്‍ നടപ്പാക്കിയ നോട്ട് നിരോധന വാര്‍ഷിക ദിനത്തില്‍ നോട്ട് നിരോധനത്തെ മഹത്വവല്‍ക്കരിക്കാന്‍ ബി.ജെ.പി സൈബര്‍ നേതൃത്വം ഉണ്ടാക്കിയ ഫേസ്ബുക്ക് ഫോട്ടോ ഫ്രെയിമിനെ ട്രോളിക്കൊന്ന് മലയാളി സമൂഹം.
നോട്ട് നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം വിവിധ രാഷ്ട്രീയ കക്ഷികളോടൊപ്പം വിഢിദിനമായി ആചരിച്ചാണ് ട്രോളന്മാര്‍ സംഘപരിവാര്‍ ശ്രമങ്ങളെ വിഫലമാക്കുന്നത്.
സാമ്പത്തിക വിപ്ലവത്തിന്റെ ഒരാണ്ട്,കള്ളപ്പണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഞാനും അണിചേരുന്നു എന്ന് എഴുതിയിരിക്കുന്ന ഫോട്ടോ ഫ്രെയിമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
മലയാള സിനിമയിലെ ചിരിയുണര്‍ത്തുന്ന കഥാപാത്രങ്ങളെ ഈ ഫ്രെയിമിനുള്ളിലാക്കിയാണ്
മലയാളികള്‍ പദ്ധതിയെ ഇടതടവില്ലാതെ ട്രോളിയിരിക്കുന്നത്. കള്ളാ നോട്ടടി കേസില്‍ കുടുങ്ങിയ കൊടുങ്ങല്ലൂര്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രാഗേഷ് ഏരാശ്ശേരിയുടെ ചിത്രവും ട്രോളുകള്‍ക്ക് വീര്യം കൂട്ടുന്നു.