യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മാപ്പുപറഞ്ഞ് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ഒക്ടോബര്‍ 15ന് ദില്ലി വിമാനത്താവളത്തിലാണ് സംഭവം നടന്നത്. ചെന്നൈയില്‍ നിന്ന് ദില്ലിയിലെത്തിയ വിമാനത്തിലെ യാത്രക്കാരനായ രാജീവ് കട്യാലിനെയാണ് ഇന്‍ഡിഗോയുടെ ഗ്രൗണ്ട് സ്റ്റാഫുകള്‍ മര്‍ദ്ദിച്ചത്. വിമാനം ലാന്‍ഡ് ചെയ്തിട്ടും യാത്രക്കാരെ കയറ്റാനുള്ള ബസ് എത്താന്‍ വൈകുന്നത് ചോദ്യം ചെയ്ത കട്യാലിനെ ഗ്രൗണ്ട് സ്റ്റാഫുകള്‍ കൈയേറ്റം ചെയ്യുകയായിരുന്നു. ദൃക്സാക്ഷിയായ മറ്റൊരു യാത്രക്കാരന്‍ പകര്‍ത്തിയ ഇതിന്റെ വീഡിയോ സമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പ്രചരിക്കുക ആയിരുന്നു. വീഡിയോ പുറത്തുവന്നതോടെയാണ് ഇന്‍ഡിഗോ യാത്രക്കാരനോട് മാപ്പു ചോദിച്ച് രംഗത്തെത്തിയത്.

‘വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായി ഇടപഴകുന്നതിനിടെ ഞങ്ങളുടെ യാത്രക്കാര്‍ക്കുണ്ടായ അസുഖകരമായ അനുഭവത്തെ ഞാന്‍ അംഗീകരിക്കുന്നു. ഇത് തങ്ങളുടെ സംസ്‌കാരമല്ല. സംഭവത്തില്‍ ഉള്‍പ്പെട്ട യാത്രക്കാരനോട് വ്യക്തിപരമായും അല്ലാതെയും നേരിട്ട് മാപ്പ് അപേക്ഷിച്ചിട്ടുണ്ട്’ എന്ന് ഇന്‍ഡിഗോ പ്രസിഡന്റ് ആദിത്യ ഘോഷ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എയര്‍ലൈന്‍ അന്വേഷണം നടത്തിയതായും കുറ്റം ചെയ്ത ജീവനക്കാര്‍ക്കെതിരെ നടപടി എടുത്തതായും ഘോഷ് അറിയിച്ചു.

വീഡിയോ: