മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ക്യാംപസ് അതിക്രമം; എസ്എഫ്‌ഐയുടെ ഭീഷണി പേടിക്കാതെ ഇനി ക്ലാസിലിരിക്കാം
മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലമായ ധര്‍മടത്താണു പാലയാട് ക്യാംപസ്. രണ്ടാഴ്ചയോളം അടച്ചിട്ട ക്യാംപസ് കഴിഞ്ഞ ദിവസമാണു തുറന്നത്. കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാംപസിലെ ലോ കോളജിലെ കെഎസ് യു പ്രവര്‍ത്തകരായ പെണ്‍കുട്ടികള്‍ക്ക് എസ്എഫ്‌ഐയുടെ ഭീഷണി പേടിക്കാതെ ഇനി ക്ലാസിലിരിക്കാം. ക്യാംപസിലുള്ള സമയത്തു കുട്ടികള്‍ക്കു സംരക്ഷണം നല്‍കണമെന്നു പൊലീസ്അധികൃധര്‍ അറിയിച്ചു. ഹൈക്കോടതി ഉത്തരവിനെ മാനിച്ചാണ് നടപടി. എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭീഷണിയുള്ളതിനാല്‍ ക്ലാസില്‍ പോകാന്‍ കഴിയുന്നില്ലെന്നു ചൂണ്ടിക്കാട്ടി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു പാലയാട് ലീഗല്‍ സ്റ്റഡി സെന്ററിലെ കെഎസ് യു യൂണിറ്റ് ഭാരവാഹി തൃശൂര്‍ സ്വദേശിനി സി.ജെ.സോഫി നല്‍കിയ ഹര്‍ജിയിലാണു നടപടി.
കഴിഞ്ഞ മാസം 19നു ക്യാംപസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ മര്‍ദനത്തില്‍ സോഫിക്കും രണ്ടു സഹപാഠികള്‍ക്കും പരുക്കേറ്റിരുന്നു. മരക്കഷണം കൊണ്ട് അടിയേറ്റു പല്ല് ഇളകിയ നിലയില്‍ ആശുപത്രിയിലായിരുന്നു സോഫി.സംഭവത്തെത്തുടര്‍ന്ന് ഒന്‍പത് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നുവെങ്കിലും ആരെയും ഇതുവരെ പിടികൂടിയിട്ടില്ല. രണ്ടു ദിവസം മുന്‍പ് പിന്നെയും ക്യാംപസില്‍ കെഎസ് യു പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെട്ടിരുന്നു.
മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ ക്യാംപസിലെ എസ്എഫ്‌ഐ അതിക്രമങ്ങള്‍ക്കെതിരെ സംസ്ഥാനതലത്തില്‍ പ്രചാരണവും സമരവും നടത്തുമെന്നു കെഎസ് യു പ്രഖ്യാപിച്ചിരുന്നു. ഇനിയും അതിക്രമം തുടര്‍ന്നാല്‍ വിദ്യാര്‍ഥികള്‍ പൊലീസ് ആസ്ഥാനത്തു നിരാഹാര സമരം തുടങ്ങുമെന്നു കെഎസ്യു മുന്‍ ജില്ലാ പ്രസിഡന്റ് സുധീപ് ജയിംസ് പറഞ്ഞു.