ഒരു കയ്യില്‍ മൊബൈല്‍ മറുകയ്യില്‍ യാത്രകാരുടെ ജീവന്‍; ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു
തലസ്ഥാനത്തെ മെഡിക്കല്‍ കോളജ്- കിഴക്കേകോട്ട റൂട്ടില്‍ സര്‍വീസ് നടത്തുന്ന കാശിനാഥന്‍ എന്ന സ്വകാര്യ ബസിന്റെ ഡ്രൈവറാണ് യാത്രക്കാരുടെ ജീവന്‍ വച്ച് അമ്മാനമാടിയത്. തിരക്കേറിയ നഗരറോഡിലൂടെ മൊബൈലില്‍ സംസാരിച്ച്, ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ദൃക്സാക്ഷികളില്‍ ഒരാള്‍ വീഡിയോ മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. വീഡിയോ വൈറലായതോടെ ഇയാള്‍ക്കെതിരെ വന്‍പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത് ഇങ്ങനെ: ഒരു വയസ്സ് മുതല്‍ എഴുപത്തഞ്ചു വയസ്സുവരെ പ്രായമുള്ള ആള്‍കാരെ കുത്തിനിറച്ചുകൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കിഴക്കേകോട്ടയിലേക്കു പോകുന്ന കാശിനാഥന്‍ പ്രൈവറ്റ് ബസ്സിലെ ഡ്രൈവര്‍ തിരക്കുള്ള റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഒരു കൈയില്‍ മൊബൈലും പിടിച്ചു സംസാരിച്ചുകൊണ്ടു ഒരു കൈ കൊണ്ട് ഡ്രൈവ് ചെയുന്ന രംഗമാണിത്. എത്രയോ പേരുടെ ജീവന്‍ വെച്ചുള്ള കളിയാണിതെന്നും ഓര്‍ക്കണം. ഇന്നലെ അഞ്ചുപേര്‍ മരിച്ചതിന്റെ ഞെട്ടല്‍ ഇതുവരെ മാറീട്ടില്ല… ! ഇതു എല്ലാവരുടെയും ശ്രദ്ധയില്‍ പെടുത്തണം….ഇവന്റെ ലൈസന്‍സ് റദ്ദാക്കണം… !
തിരക്കേറിയ റോഡിലൂടെ ഏകദേശം പതിനഞ്ചു മിനിറ്റ് നേരം ഇയാള്‍ മൊബൈല്‍ സംസാരിച്ചുകൊണ്ടാണ് ബസ് ഓടിച്ചതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.