കുറച്ച് ദിവസത്തെപത്രം വായനയില്‍ നിന്നും കൊച്ചു മക്കളെ വിലക്കി; ഐക്യ മുന്നണി ഇനി അശ്ലീല മുന്നണിയെന്ന് പരിഹസിച്ച് എംഎം മണി
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടില്‍ പ്രതികൂട്ടിലായ കോണ്‍ഗ്രസ് നേതൃത്വത്തെ പരിഹസിച്ച് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. ഇന്ന് മുതല്‍ കുറച്ച് ദിവസത്തേക്ക് പത്രം വായനയില്‍ നിന്നും വാര്‍ത്ത കേള്‍ക്കുന്നതില്‍ നിന്നും കൊച്ചു മക്കളെ വിലക്കിയിട്ടുണ്ടെന്നാണ് എം.എം മണിയുടെ പരിഹാസം. ഐക്യ മുന്നണി അശ്ലീല മുന്നണിയായെന്നും എം.എം മണി പരിഹസിക്കുന്നുണ്ട്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന് നിയോഗിക്കപ്പെട്ട ജസ്റ്റിസ്. ജി. ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് ഇന്ന് സര്‍ക്കാര്‍ നിയമസഭയില്‍ അവതരിപ്പിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ ലൈംഗിക ദുരുപയോഗമടക്കം നിരവധി പരാമര്‍ശങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയിലെ അംഗങ്ങള്‍, കോണ്‍ഗ്രസ് എം.പി.മാര്‍, എം.എല്‍.എമാര്‍ എന്നിവര്‍ സരിതയെ ലൈംഗികമായി പീഡിപ്പിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.ഇതേത്തുടര്‍ന്നാണ് എം.എം മണിയുടെ പരിഹാസം.