ഐ.എസ്.എല്‍ ആവേശത്തിന് ഇനി എട്ടു നാള്‍; ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പനയ്ക്ക് ഇന്ന് തുടക്കം

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളിന്റെ ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പ്പന വ്യാഴാഴ്ച ദിവസമായ ഇന്ന് തുടങ്ങും. കേരളത്തിന്റെ ടീം ബ്ലാസ്റ്റേഴ്‌സിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പന ആരംഭിക്കാനൊരുങ്ങുന്നത്. ഇന്ന് വൈകുന്നേരം നാലു മണി മുതല്‍ www.bookmyshow.com വഴി ഓണ്‍ലൈന്‍ സൈറ്റിലൂടെയും ബുക്ക് മൈ ഷോ എന്ന ആപ്ലിക്കേഷനിലൂടെയുമാകും ആരാധകര്‍ക്ക് ടിക്കറ്റുകള്‍ വിതരണം ചെയ്യുക.
17ന് വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന സീസണിലെ ഉദ്ഘാടന മത്സരമായ കേരള ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മിലുള്ള പോരാട്ടത്തിന്റെ ടിക്കറ്റുകളാണ് വ്യാഴാഴ്ച മുതല്‍ ലഭിക്കുന്നത്. കൊച്ചികലൂര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. പതിവുപോലെ മത്സരത്തിന് മുമ്പേ വര്‍ണശബളമായ ഉദ്ഘാടനച്ചടങ്ങുകളും അരങ്ങേറും.
തീം സോങ്: