ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു

ന്യൂഡല്‍ഹി: ജിഷ്ണു പ്രണോയ് കേസ് അന്വേഷണം ഏറ്റെടുക്കില്ലെന്നു സി.ബി.ഐ. സുപ്രീം കോടതിയില്‍ അറിയിച്ചു.

കേസ് സി.ബി.ഐ ഏറ്റെടുക്കേണ്ട സാഹചര്യം നിലവിലില്ല. അതിനാല്‍ കേസന്വേഷണം സി.ബി.ഐ ഏറ്റെടുക്കില്ല കേസ് കേരള പോലീസ് അന്വേഷിച്ചാല്‍ മതിയെന്നും സി.ബി.ഐ സുപ്രീം കോടതിയെ അറിയിച്ചു. ജിഷ്ണു കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹര്‍ജിയും കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന ജിഷ്ണുവിന്റെ അമ്മ മഹിജ നല്‍കിയ ഹര്‍ജിയും പരിഗണിക്കവെയാണ് സി.ബി.ഐ സുപ്രീം കോടതിയില്‍ നിലപാട് അറിയിച്ചത്.

നവംബര്‍ മൂന്നിന് കേസ് പരിഗണിക്കവെ കേസ് അന്വേഷണം കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം സര്‍ക്കാര്‍ നല്‍കിയില്ലെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ കേസ് ഏറ്റെടുക്കുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ലെന്നും സി.ബി.ഐ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ജൂണില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വിജ്ഞാപനം പുറത്തിറക്കിയ കാര്യം സൂചിപ്പിച്ചിട്ടുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.

സി.ബി.ഐ കേസ് ഏറ്റെടുക്കാത്ത പക്ഷം സ്വന്തം നിലയില്‍ ഉത്തരവിറക്കുമെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിച്ച ബെഞ്ച് വ്യക്തമാക്കി. ഇതോടെയാണ് സി.ബി.ഐ കോടതിയില്‍ നിലപാട് അറിയിച്ചത്.

ജിഷ്ണു കേസ്: അന്വേഷണം ഏറ്റെടുക്കില്ലെന്നു സിബിഐ സുപ്രീം കോടതിയെ അറിയിച്ചു