ചെന്നിത്തലക്കെതിരെ സരിത; സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു
തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ പ്രതിസന്ധിയിലായ യു,ഡി എഫി.എഫിനെതീരെ വീണ്ടും ആഞ്ഞടിച്ച് സരിത. സോളാര്‍ കേസില്‍ കുറ്റക്കാരനായി ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി രമേശ് ചെന്നിത്തല ഇപ്പോള്‍ ഒഴുക്കുന്നത് മുതല കണ്ണീരാണെന്നും, ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവുണ്ടെങ്കില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് പബ്ലിക്കായി പുറത്ത് വിടണമെന്ന് രമേശ് ചെന്നിത്തല
നേരത്തെ തന്നോട് ആവശ്യപ്പെടട്ടിരുന്നെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.
സോളാര്‍ കമ്മീഷന് മൊഴി നല്‍കാന്‍ പോകുന്ന സമയത്ത് ചെന്നിത്തലയുടെ മനസാക്ഷി സൂക്ഷിപ്പുകാരനായ അഡ്വ.ജോയ് മുഖേനയാണ് ഉമ്മന്‍ ചാണ്ടിക്കെതിരായ തെളിവുകള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ഥി നിര്‍ണയത്തിന് മുന്‍പ് തെളിവുകള്‍ പരസ്യപ്പെടുത്തണമെന്ന് ജോയിയുടെ ഫോണിലൂടെ ആവശ്യപ്പെട്ടുവെന്നും സരിത മാധ്യമങ്ങളോട് പറഞ്ഞു.