ശാസ്ത്രലോകം ഉറ്റുനോക്കുന്ന നിഗൂഢതകള്‍ പതിയിരിക്കുന്ന ദ്വീപുകള്‍; തങ്ങിയാല്‍ മരണം ഉറപ്പ്
പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ ദൈവം തന്ന വരങ്ങളില്‍ ഒന്നാണ് ദ്വീപുകള്‍. ഇക്കാരണത്താല്‍ മിക്ക ദ്വീപുകളും വിനോദസഞ്ചാരികള്‍ക്ക് പ്രിയമേറിയതാണ്. എന്നാല്‍ ഈ ദ്വീപുകളില്‍ ചിലടുത്ത് കേട്ടാല്‍പോലും ഭയക്കുന്ന ചില നിഖൂഢതകള്‍ ഉണ്ട്. ഈ ദ്വീപുകളില്‍ കറങ്ങാന്‍ പോകുന്നെങ്കില്‍ പകല്‍വെളിച്ചത്തില്‍ പോകണം ഇല്ലെങ്കില്‍ ചിലപ്പോള്‍ അടുത്തദിവസം അയ്യാളുടെ മൃദദേഹമാകും ലഭിക്കുക.
കേള്‍ക്കുമ്പോള്‍ത്തന്നെ പേടിതോന്നുന്ന ഈഅത്ഭുത ദ്വീപുകള്‍ സ്ഥിതിചെയ്യുന്നത് ലോസെന്‍ജസില്‍ നിന്ന് 2500 മൈലും ഓസ്ട്രേലിയയില്‍ നിന്ന് 1500 മൈലും അകലെയാണ്. അതും 97 ദ്വീപുകളായി ചിതറിക്കിടക്കുന്നു. മൈക്രൊനേഷ്യക്കടുത്ത് പോംപെക്ക് സമീപമാണ് ഈ ദ്വീപുകള്‍ എന്ന് പറയാം. ചിതറിക്കിടക്കുന്ന അറുനൂറിലേറെ ചെറു ദ്വീപുകള്‍ ചേര്‍ന്നതാണ് ഫെഡറേറ്റഡ് സ്റ്റേറ്റ്സ് ഓഫ് മൈക്രോനേഷ്യ എന്നറിയപ്പെടുന്ന രാജ്യം. പോംപെ ഉള്‍പ്പെടെ നാലു പ്രധാന ദ്വീപുകളാണ് മൈക്രോനേഷ്യയ്ക്കു കീഴിലുള്ളത്.
ഇവക്കടുത്തു 97 കണ്ഡങ്ങളായി സ്ഥിതിചെയ്യുന്ന ‘നാന്‍ മദോള്‍’ എന്ന് അറിയപ്പെടുന്ന ദ്വീപുകളിലാണ് ശാസ്ത്രലോകംപോലും ഉറ്റുനോക്കുന്ന നിഖൂഢതകള്‍ പതിയിരിക്കുന്നത്. ഈ ദ്വീപ്പ്കളെ പുരാവസ്തു ഗവേഷകര്‍ അത്ഭുദത്തോടെയാണ് ഇപ്പോളും കാണുന്നത്. കാരണം കൃത്യമായി വെട്ടിയൊതുക്കിയതു പോലെ ചതുരാകൃതിയിലാണ് 97 ദ്വീപുകളും. നാന്‍ മദോള്‍; എന്നാണ് ഇതിനെ ഗവേഷകര്‍ വിളിക്കുന്നത്. ഇടയ്ക്കുള്ള സ്ഥലം എന്നാണ് നാന്‍ മദോളിന്റെ അര്‍ഥം.
ഓരോ ചതുര ദ്വീപും വെള്ളം കൊണ്ടാണ് വേര്‍തിരിക്കപ്പെട്ടിരിക്കുന്നത്. ദ്വീപുകള്‍ക്കിടയില്‍ ഒരു കനാല്‍ വേര്‍തിരിക്കുന്നതു പോലെയാണിത്. നാന്‍ മദോളിലേക്ക് പോകാന്‍ പോംപെ ദ്വീപില്‍ താമസിക്കുന്നവര്‍ സഹായിക്കാറുണ്ട്. പക്ഷേ രാത്രിയാകും മുന്‍പ് തിരിച്ചു പോരണം. രാത്രിയായാല്‍ ആ ചതുരദ്വീപുകളില്‍ വെളിച്ചത്തിന്റെ ഗോളങ്ങള്‍ നൃത്തം ചെയ്യുന്നതു കാണാറുണ്ടെന്നാണ് അവര്‍ പറയുന്നത്.
ഇവര്‍ ഈ ദ്വീപിനെ വിളിക്കുന്നതുതന്നെ ‘പ്രേതങ്ങളുടെ ദ്വീപ്’ എന്നാണ്. രാത്രിയില്‍ ദ്വീപില്‍ താമസിച്ചു കഴിഞ്ഞാല്‍ പിറ്റേന്നത്തെ പകല്‍ കാണില്ലെന്നാണ് ദ്വീപിനു സമീപങ്ങളിലുള്ളവര്‍ പറയുന്നത്. ഓരോ ചതുരദ്വീപിലുമുള്ള വമ്പന്‍ മതിലുകള്‍ക്കു സമാനമായ നിര്‍മ്മിതികള്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇവിടെയൊരു നാഗരികതയുണ്ടായിരുന്നതായി വ്യക്തമായ തെളിവുകളാണ് നല്‍കുന്നത്. ഇവയ്ക്ക് ഏകദേശം 25 അടി വരും ഉയരം. 17 അടി വരെ കനവുമുണ്ട്.
പണ്ട് ദ്വീപുകളിലെ തലവന്മാരെ സംസ്‌കരിക്കാന്‍ ഉപയോഗിച്ച ഇടങ്ങളാണ് ചതുരാകൃതിയിലുള്ളതെന്നാണ് ഗവേഷകരുടെ നിഗമനം. പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളെല്ലാം ചെയ്യുന്നത് ഇവിടെയായിരുന്നു. അതിനാല്‍ത്തന്നെ ആ നാഗരികതയുടെ ശക്തികേന്ദ്രവും. ആ അജ്ഞാത ശക്തികളെല്ലാം ഇപ്പോഴും അവിടെയുണ്ടെന്നും പലരും കരുതുന്നു.