നടി അനു ജോസഫിന്റെ പേരില്‍ അശ്ലീല വീഡിയോ; കടുത്ത നടപടിയുണ്ടാകുമെന്ന് നടി

വ്യാജ വിഡിയോകള്‍ ഉണ്ടാക്കി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത് നമ്മുടെ നാട്ടില്‍ വ്യാപകമായി കാണാറുണ്ട്. ഇതാ ഇപ്പോള്‍ സിനിമ സിരീയല്‍ നടി അനു ജോസഫും ഇങ്ങനെയുള്ള സൈബര്‍ മനോരോഗികളുടെ ഇത്തരം വൈകൃതങ്ങളുടെ ഇരയായിരിക്കുകയാണ്. നടി അനുവിന്റെ പേരില്‍ ഒരു വ്യാജ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വേളയില്‍ സംഭവത്തിന്റെ സത്യാവസ്ഥ വിശദകരിച്ച് അനു ജോസഫ് തന്നെ രംഗത്തെത്തിയിട്ടുണ്ട്.

‘വാട്സാപ്പില്‍ എന്റെ പേരില്‍ ഒരു വ്യാജ വീഡിയോ പ്രചരിക്കുന്നുന്നുണ്ട്. ഏതോ ഒരു സ്ത്രീ വസ്ത്രം മാറുന്ന വിഡിയോയാണ് എന്റെ പേരില്‍ പ്രചരിക്കുന്നത്. ഏതോ പാവം സ്ത്രീയാണ് വിഡിയോയില്‍ ഉള്ളത്. പക്ഷെ എന്നെ നേരിട്ട് കാണാത്ത ഒരാള്‍ക്ക് ഒരുപക്ഷേ സാമ്യം തോന്നാവുന്ന പോലെ എന്റെ അത്ര ഉയരവും രൂപ സാദൃശ്യവുമുള്ള ഒരാളാണ് വിഡിയോയിലുള്ളത്.

എസ് പി ഓഫീസില്‍ പരാതി കൊടുത്തിട്ടുണ്ട്. സൈബര്‍ സെല്ലിന് വിഡിയോ കൈമാറിയിട്ടുമുണ്ട്. ഇനി ഷെയര്‍ ചെയ്ത് പോകുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുന്ന വിധത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അനു വ്യക്തമാക്കി.

ഗള്‍ഫില്‍ നിന്നാണ് വീഡിയോ ഷെയര്‍ ചെയ്തത് എന്ന് സംശയമുണ്ട്. അവിടെയുള്ള സുഹൃത്തുക്കള്‍ വിളിച്ച് പറഞ്ഞാണ് ഞാന്‍ വിവരം അറിയുന്നത്. പണ്ടൊരിക്കല്‍ ഇതുപോലെ ഞാന്‍ മരിച്ചു എന്ന് പറഞ്ഞ് വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. കുറ്റം ചെയ്തവര്‍ക്കെതിരെ കടുത്ത നിയമ നടപടിയുണ്ടാകുമെന്നും അനു വിശദീകരിച്ചു.

വിഡിയോ: