ഒറ്റ നോട്ടത്തില്‍ ഐശ്വര്യ റായിയുടെ മുറിച്ച മുറി തന്നെ; ബോളിവുഡ് താരം ഐശ്വര്യ റായിയുടെ അപരയെത്തേടി സോഷ്യല്‍ മീഡിയ

ബോളിവുഡ് താരവും മുന്‍ലോകസുന്ദരിയുമായ ഐശ്വര്യ റായിയുടെ സൗന്ദര്യ രഹസ്യം തേടി നടക്കുകയാണ് പല ആരാധകരും. ഇത്രയും പ്രായമൊക്കെ ആയിട്ടും താരം എങ്ങനെയാണ് സൗന്ദര്യം സംരക്ഷിക്കുന്നത് എന്ന ആകാംഷയിലുമാണ് ആരാധകര്‍. പക്ഷെ ഈ ആരാധകരിപ്പോള്‍ മറ്റൊരാളുടെ പിറകെയാണ്.

ആരാണെന്നല്ലേ.ഐശ്വര്യ റായിയുടെ അപരയാണ് ആ താരം. സമൂഹ മാധ്യമങ്ങളിലടക്കം ഐശ്വര്യ റായിയുമായുള്ള അപൂര്‍വ്വ സാദൃശ്യമുള്ള പേര്‍ഷ്യന്‍ സൂപ്പര്‍ മോഡല്‍ മഹ്ലഗ ജബേരിയയുടെ ഫോട്ടോകള്‍ക്ക് വാന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ഷെയര്‍ ചെയ്യുന്ന ഫോട്ടോകളിലൂടെയാണ് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ താരമായത്.

ഇറാനിലെ ഇസ്ഫഹാനിലാണ് സ്വദേശിയായ മഹ്ലഗ ജബേരിയ കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയിലാണ് താമസിക്കുന്നത്.