കുടിയന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ഒരു ലക്ഷം രൂപ മുടക്കിയാല്‍ ജീവിതകാലം മുഴുവന്‍ മദ്യം സൌജന്യം ; അതും വീട്ടില്‍ കൊണ്ട് തരും
ഓഫര്‍ കേട്ട് ഒരു ലക്ഷം മുടക്കാന്‍ നില്‍ക്കണ്ട. നമ്മുടെ നാട്ടിലല്ല മറിച്ച് ചൈനയിലാണ് ഇത്തരത്തില്‍ ഒരു ഓഫര്‍ വന്നിരിക്കുന്നത്. ചൈനയിലെ ഏറ്റവും വലിയ ഷോപ്പിങ് ഉത്സവമായ ഡബിള്‍ പതിനൊന്നിനോട് അനുബന്ധിച്ച് ജിയാങ് ഷിയാവോ ബെയ് മദ്യക്കമ്പനിയാണ് ഓഫര്‍ പുറത്തിറക്കിയിരിക്കുന്നത്. 675 ഡോളര്‍ (ഏകദേശം 109194 രൂപ) മുടക്കിയാല്‍ ആജീവനാന്തകാലം മദ്യം വീട്ടുപടിക്കല്‍ എത്തും. ചൈനയിലെ ഇ കൊമേഴ്‌സ് അതികായന്‍ ആലിബാബയുടെ ബിസിനസ് ടു കസ്റ്റമര്‍ പ്ലാറ്റ് ഫോമായ ടി മാളിലൂടെയാണ് ഉപഭോക്താക്കള്‍ക്ക് മദ്യം ലഭിക്കുക.
ഒരാള്‍ക്ക് ഓരോ മാസവും 12 പെട്ടി മദ്യം ഇതിലൂടെ ലഭ്യമാകും.ഓരോ പെട്ടിയിലും 12 കുപ്പികളുണ്ടാവും . എന്നാല്‍ എല്ലാവര്‍ക്കുമല്ല തിരഞ്ഞെടുക്കുന്ന 99 പേര്‍ക്കാണ് അവസരം ലഭിക്കുക. നല്ല ശുദ്ധമായ ചോളത്തില്‍നിന്ന് തയ്യാറാക്കുന്ന ചൈനീസ് മദ്യം ബൈജിയുവാണ് 99 പേര്‍ക്കും ആജീവനാന്തകാലം ലഭിക്കുക. ഇനിയിപ്പോ മദ്യത്തിന്റെ ആജീവനാന്ത വരിക്കാരനായ ആള്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ മരിച്ചാല്‍ കുടുംബത്തിലെ മറ്റൊരാള്‍ക്ക് ഈ ഓഫര്‍ ലഭ്യമാകും.