ഉയര്‍ന്ന സ്ലാബിലെ 177 ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ച് ജിഎസ്ടി കൗണ്‍സില്‍
വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നതോടെ ചരക്കു സേവന നികുതി (ജിഎസ്ടി)യുടെ ഉയര്‍ന്ന സ്ലാബായ 28 ശതമാനം നികുതി നല്‍കേണ്ട ഉല്‍പ്പന്നങ്ങളുടെ നികുതി കുറച്ചു. 50 ഉല്‍പ്പന്നങ്ങള്‍ക്കു മാത്രം ഇനി ഉയര്‍ന്ന നികുതി നല്കിയാല് മതി. ബാക്കി 177 ഉല്‍പ്പന്നങ്ങള്‍ക്ക് 18 ശതമാനമായിരിക്കും നികുതി.
സാധാരണക്കാര്‍ ദിനംപ്രതി ഉപയോഗിക്കുന്ന ഷാംപൂ, ഡിയോഡ്രന്റ്, ചോക്കലേറ്റ്, ചുയിംഗം, ഷൂ പോളിഷ്, പോഷക പാനീയങ്ങള്‍, സോപ്പുപൊടി തുടങ്ങിയവയുടെ നികുതിയാണു 18 ശതമാനമായി കുറച്ചത്. ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയാണ് യോഗത്തിനിടെ വിവരങ്ങള്‍ അറിയിച്ചത്.