നിയന്ത്രണം വിട്ട ചൈനയുടെ കൂറ്റന്‍ ബഹിരാകാശ നിലയം ഭൂമിയെ ലക്ഷ്യമാക്കി എത്തുന്നു; തകര്‍ന്നു വീഴുക ഒരു പ്രധാന നഗരത്തില്‍

ലണ്ടന്‍: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് ബഹിരാകാശ നിലയം ഒരു പ്രധാന നഗരത്തില്‍ തകര്‍ന്നുവീഴുമെന്ന മുന്നറിയിപ്പുമായി യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി.8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ്-1 എന്ന നിലയം അടുത്ത വര്‍ഷത്തോടെ ഭൂമിയില്‍ പതിക്കുമെന്നും വടക്ക്-തെക്കന്‍ ധ്രുവങ്ങള്‍ക്കിടയിലെ ഒരു പ്രധാന നഗരത്തിലാവും നിലയം പതിക്കുകയെന്നുമാണ് യൂറോപ്പ്യന്‍ ഏജന്‍സിയുടെ മുന്നറിയിപ്പ്.

12 മീറ്റര്‍ നീളമുള്ള നിലയത്തിന് 8.5 ടണ്‍ ഭാരമുണ്ട്. അടുത്ത വര്‍ഷം ജനുവരി-മാര്‍ച്ച് മാസങ്ങള്‍ക്കിടയില്‍ ഇത് ഭൂമിയിലെത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.ന്യൂയോര്‍ക്ക്, ലോസാഞ്ചലസ്, ബീജിങ്, റോം, ഇസ്താംബൂള്‍, ടോക്കിയോ എന്നീ നഗരങ്ങളില്‍ എവിടെയെങ്കിലും പതിക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് വിദഗ്ദ്ധരുടെ കണ്ടെത്തല്‍.

അതേ സമയം ഈ നഗരങ്ങളിലെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും നിലയം ഭൂമിയിലെത്തുമ്പോഴേക്കും എരിഞ്ഞ് തീര്‍ന്ന് വളരെ ചെറുതായിട്ടുണ്ടാകുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. ബ്രിട്ടന്‍ പൂര്‍ണ്ണമായും സുരക്ഷിതമായിരിക്കുമെന്നും ഇവര്‍ അഭിപ്രായപ്പെട്ടു.