സമയം പോകുവാന്‍ വേണ്ടി 106 പേരെ കൊലപ്പെടുത്തിയ നഴ്‌സ് ; കൊലപാതക കാരണം കേട്ട് കോടതി പോലും ഞെട്ടി
ജോലി സമയത്തെ വിരസതമാറ്റാന്‍ ജര്‍മ്മനിയിലെ ഒരു നഴ്സ് കൊലപ്പെടുത്തിയത് 106 രോഗികളെ. നീല്‍സ് ഹോഗെല്‍ എന്ന 41 കാരനായ നഴ്‌സാണ് ഈ ക്രൂരത ചെയ്തത്. ജര്‍മനിയിലെ വടക്കന്‍ നഗരമായ ബ്രമെനിലെ ദെല്‍മെന്‍ഹോസ്റ്റ് എന്ന ആശുപത്രിയില്‍ 2015ല്‍ നടന്ന രണ്ടു കൊലപാതകങ്ങളും നാലു കൊലപാതക ശ്രമങ്ങളുടേയും പേരില്‍ ഇയാള്‍ പിടിയിലായ സമയമാണ് കോടതിയെ പോലും ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുള്‍ അഴിയുന്നത്. കൂടുതല്‍ അന്വേഷണം നടത്തിയപ്പോള്‍ മൊത്തം 106 പേരെ ഇയാള്‍ കൊലപ്പെടുത്തിയതായി കണ്ടെത്തി. ഇതില്‍ 16 കൊലപാകതങ്ങള്‍ 1999-2005 കാലഘട്ടത്തില്‍ രണ്ടു ആശുപത്രികളിലായി ജോലി ചെയ്തപ്പോള്‍ നടത്തിയതാണ്. ജോലി സമയങ്ങളില്‍ ഇരുന്നു മുഷിയുമ്പോള്‍ ആണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. മിക്കവാറും രാത്രി സമയങ്ങളിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
രോഗികളില്‍ ഹൃദയാഘാതത്തിനോ രക്തചംക്രമണത്തിനോ കാരണമാകുന്ന മാരക വിഷാംശം കലര്‍ന്ന മരുന്ന് കുത്തിവെക്കും.തുടര്‍ന്ന് രോഗികള്‍ മരണ വെപ്രാളം കാണിക്കുമ്പോള്‍ മറുമരുന്ന് നല്‍കി രക്ഷിക്കാന്‍ ശ്രമിക്കുകയും ചിലതില്‍ വിജയിക്കുകയും ചെയ്തിരുന്നു. അങ്ങനെ ആശുപത്രിയില്‍ പേരെടുക്കകയും ചെയ്തിരുന്നു ഇയാള്‍. എന്നാല്‍ ഇത്തരം പരീക്ഷണത്തില്‍ ഭൂരിഭാഗം പേര്‍ക്കും ജീവന്‍ നഷ്ടപ്പെടുകയാണുണ്ടായത്. അഞ്ചു കേസുകളില്‍ മൃതദേഹങ്ങളില്‍ ടോക്‌സികോളജി പരിശോധന നടത്തിവരികയാണ്. നീല്‍സിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയര്‍ന്ന് വരികയാണ് ഇപ്പോള്‍. അതുകൊണ്ടു തന്നെ കൊല്ലപ്പെട്ടവരുടെ എണ്ണം ഇനിയും വര്‍ധിക്കുമെന്നാണ് പോലീസ് പറയുന്നത്.