തന്നെ നിരീശ്വരവാദിയാക്കിയത് ഇ എം എസ് എന്ന് കമല്‍ ഹാസന്‍
ഈശ്വര വിശ്വാസിയായിരുന്ന തന്നെ നിരീശ്വരവാദിയാക്കിയത് ഇ എം എസ് നമ്പൂതിരിപ്പാട് എന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. തന്‍റെ നാലാമത്തെ വയസുമുതല്‍ താന്‍ ദിവസവും മൂന്നുമണിക്കൂര്‍ പ്രാര്‍ത്ഥിക്കുമായിരുന്നുവെന്ന് കമല്‍ പറയുന്നു. അതില്‍ നിന്നും മാറ്റം ഉണ്ടാകുവാന്‍ താന്‍ നന്ദി പറയുന്നത് തമിഴ് നാടിനോടാണ്. തനിക്കുചുറ്റും ഉയര്‍ന്ന ശബ്ദങ്ങള്‍ എന്നെ അങ്ങനെയാക്കി. പതിനാറ് വയസോടെ കേരളത്തില്‍നിന്ന് താന്‍ പല വിധത്തില്‍ സ്വാധീനിക്കപ്പെട്ടു. അവിടെ ഒരു വിക്കുള്ള മനുഷ്യന്‍ തന്നെ വല്ലാതെ സ്വാധീനിച്ചു.
ഒരു വിക്കുള്ള മനുഷ്യന്‍ തന്നെ വല്ലാതെ സ്വാധീനിച്ചു. ഒരു വിക്കുള്ള ഒരു രാഷ്ട്രീയക്കാരനെ താന്‍ മറ്റെങ്ങും കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ പ്രസംഗം കേട്ട് ആളുകള്‍ ചിരിക്കാതെ സാകൂതം ശ്രദ്ധിക്കുന്നു. എല്ലാ മലയാളികള്‍ക്കും അറിയാം അതാരാണെന്ന് കമല്‍ പറയുന്നു. ഇതെങ്ങനെ സാധിക്കുന്നുവെന്ന് താന്‍ അതിശയിച്ചു. അദ്ദേഹം വിക്കി വിക്കി സംസാരിക്കുന്നു. ആളുകള്‍ ശ്രദ്ധിച്ചിരിക്കുന്നു ഇദ്ദേഹം പറയുന്നതെന്താണെന്ന്. പിന്നീട് ഇദ്ദേഹത്തെ മനസിലാക്കാന്‍ താന്‍ ശ്രമിച്ചുവെന്നും കമല്‍ പറയുന്നു.