മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ ജി മില്‍ഖാ സിങ് അന്തരിച്ചു
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം എ.ജി.മില്‍ഖാ സിങ് (75) നിര്യാതനായി. അറുപതുകളില്‍ ആഭ്യന്തര ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്നു മില്‍ഖാ സിങ്. ഇന്ത്യയ്ക്കു വേണ്ടി നാലു ടെസ്റ്റ് മല്‍സരങ്ങളില്‍ കളിച്ചിട്ടുണ്ട്. ആഭ്യന്തര മല്‍സരങ്ങളില്‍ തമിഴ്‌നാടിനു വേണ്ടി കളിച്ച മില്‍ഖാ സിങ്ങ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനുംകൂടി ആയിരുന്നു. മില്‍ഖയുടെ മൂത്ത സഹോദരന്‍ കൃപാല്‍ സിങ്ങും ഇന്ത്യന്‍ താരമായിരുന്നു. ഇരുവരും ഒരുമിച്ച് ഇന്ത്യക്കു വേണ്ടി ഒരു ടെസ്റ്റ് മല്‍സരത്തില്‍ കളിക്കാനിറങ്ങിയിട്ടുണ്ട്.