എ ബി വി പി ജാഥ ; പുറത്തുനിന്നും വന്ന പ്രവര്‍ത്തകര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തിയത് കരമനയാറ്റിന്‍ തീരത്ത്
തിരുവനന്തപുരം : സംഘാടനത്തിലെ പിഴവ് കാരണം എ ബി വി പി ദേശിയ ജാഥക്ക് പുറത്തു നിന്നും തിരുവനന്തപുരത്ത് എത്തിയ പ്രവര്‍ത്തകര്‍ പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തിയത് കരമനയാറ്റിന്‍ തീരത്ത്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് ഇത്തരത്തില്‍ വാര്‍ത്ത പുറത്തു വിട്ടത്. ജാഥ സംഘടിപ്പിച്ച ജില്ലാ നേതൃത്വത്തിന്‍റെ പിടിപ്പുകേട് കാരണമാണ് ഇതിനു കാരണമായി പറയുന്നത്. നഗരസഭയുടെ ബയോ ടോയിലട്ടുകളാണ് സംഘടകര്‍ ഒരുക്കിയത്. ഒരേ സമയം വെറും പത്തുപേര്‍ക്ക് മാത്രമാണ് ഇവ ഉപയോഗിക്കുവാന്‍ കഴിയുന്നത്. വേണ്ടത്ര സൌകര്യം ഇല്ലാത്തത് കൊണ്ട് റാലി കഴിഞ്ഞു എത്തിയ അന്യദേശ പ്രവര്‍ത്തകര്‍ കരമനയാറിന്‍ തീരത്താണ് പ്രാഥമിക കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത്. വെള്ളനാട് പുതുക്കുളങ്ങര ക്ഷേത്രം ആഡിറ്റോറിയത്തില്‍ തങ്ങിയ പ്രവര്‍ത്തകര്‍ക്കാണ് ഇത്തരത്തില്‍ കര്‍മ്മങ്ങള്‍ നടത്തേണ്ടി വന്നത്. കേരളത്തില്‍ ഇങ്ങനെയൊക്കെയാണ് എന്ന് പുറത്തു നിന്നും വന്ന പ്രവര്‍ത്തകരെ ബോധിപ്പിക്കാന്‍ വേണ്ടി സംഘപരിവാര്‍ നേത്രുത്വം മനപ്പൂര്‍വമാണ് ഇത്തരത്തില്‍ പ്രവര്‍ത്തിച്ചത് എന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്.
നേരത്തെ ജാഥയ്ക്ക് എത്തിയവര്‍ ട്രെയിനില്‍ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്തത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അതിനുപിന്നാലെയാണ് ഈ സംഭവവും ഉണ്ടായിരിക്കുന്നത്. സംഘപരിവാറിനെയും അനുബന്ധ സംഘാടനകളെയും പരിഹസിക്കുവാന്‍ വേണ്ടി വഴി നോക്കുന്ന മറ്റുള്ളവര്‍ക്ക് അവര്‍ തന്നെ ദിനം തോറും പുതിയ ഓരോ തലക്കെട്ടുകള്‍ നല്‍കുന്ന രീതിയാണ് ഇപ്പോള്‍ കാണുവാന്‍ സാധിക്കുന്നത്.