ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി അപ്നാ ഘര്‍ പൂർത്തിയായി

കഞ്ചിക്കോട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി പണികഴിപ്പിക്കുന്ന ഹോസ്റ്റല്‍ പൂര്‍ത്തിയായി. ഇന്ത്യയിലാദ്യമായാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി ഇത്തരമൊരു സംരംഭം. ഹോസ്റ്റല്‍ ജനുവരി മുതല്‍ തൊഴിലാളികള്‍ക്ക് താമസത്തിന് നല്‍കും. അപ്നാ ഘര്‍ അഥവാ സ്വന്തം വീട് എന്നാണ് ഹോസ്റ്റലിന് പേരിട്ടിരിക്കുന്നത്. നാല്‍പത്തിനാലായിരം ചതുരശ്ര അടിയില്‍ നാല് നിലകളിലായാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്. ഒരു മുറിയില്‍ പത്ത് പേര്‍ക്ക് താമസിക്കാനാകും. ഇങ്ങനെ 64 മുറികളാണു ഹോസ്റ്റലിൽ ഉള്ളത് 32 അടുക്കളയും 96 ടോയ്‌ലറ്റുകളുമുണ്ട്. പത്ത് കോടിയാണ് പദ്ധതിയുടെ ചെലവ്.

ഹോസ്റ്റല്‍ വൃത്തിയാക്കാന്‍ പ്രത്യേക ഏജന്‍സി ഇരുപത്തിനാല് മണിക്കൂറും സെക്യൂരിറ്റി സംവിധാനം എന്നിവയുമുണ്ടാവും. തിരുവന്നതപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളിലും അപ്നാ ഘറുകള്‍ സ്ഥാപിക്കമെന്ന് അധികൃതർ അറിയിച്ചു.