ഗോരക്ഷയുടെ പേരില്‍ വീണ്ടും കൊലപാതകം ; പശുക്കളെ കടത്തിയ ആളിനെ വെടിവെച്ചുകൊന്ന ശേഷം റെയില്‍വേ ട്രാക്കില്‍ ഇട്ടു
ഗോ രക്ഷയുടെ പേരില്‍ രാജസ്ഥാനില്‍ വീണ്ടും കൊലപാതകം. ഇന്ന് രാവിലെയാണ് സംഭവം. രാജസ്ഥാന്‍ -ഹരിയാന അതിര്‍ത്തിക്ക് സമീപം ഫഹാഡി ഗ്രാമത്തില്‍ വെച്ച് ഒരു സംഘം ലോറി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. ഹരിയാനയിലേക്ക് ലോറിയില്‍ പശുക്കളെ കൊണ്ടു പോകുകയായിരുന്ന ഉമര് ഖാന്‍ എന്നയാളെയാണ് ജനക്കൂട്ടം വെടിവെച്ചു കൊന്നത്. സഹായി താഹിര്‍ ഖാന് ഗുരുതരമായി മര്‍ദ്ദനമേറ്റു. വെടിയേറ്റാണ് ഉമര്‍ഖാന്‍റെ മരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പോലീസ് നോക്കി നിൽക്കെയാണ് ഗോരക്ഷാ പ്രവർത്തകരുടെ ആക്രമണം. സംഭവം നടന്ന് രണ്ട് ദിവസം കഴിഞ്ഞിട്ടും എഫ്.ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും നിയമനടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. ഉമ്മറിനൊപ്പം ഉണ്ടായിരുന്ന രണ്ട്പേർ അക്രമനികളുടെ മർദ്ദനത്തിൽ പരിക്കേറ്റ് ചികിത്സയിലാണ്.
അക്രമം തടയാന്‍ പോലീസ് ഒന്നും ചെയ്തില്ലെന്നും കൊല്ലപ്പെട്ട ഉമ്മറിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വെടിയേറ്റ് വീണ ഉമ്മറിനെ വീണ്ടും അക്രമികള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. കൂടെയുണ്ടായിരുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തതായി ഗ്രാമവാസികള്‍ പറഞ്ഞു. വെടിവെച്ച് കൊന്നശേഷം അപകടമരണമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഓടുന്ന ട്രെയിനിനു മുന്നിലേക്ക് മൃതദേഹം വലിച്ചെറിയുകയായിരുന്നു. പോലീസിന്റെ പ്രതികള്‍ക്കനുകൂലമായ നടപടിയില്‍ പ്രതിഷേധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാതെ മൃതദേഹം സ്വീകരിക്കു കൈപ്പറഅറില്ലെന്ന നിലപാടിലാണ് ബന്ധുക്കള്‍. ഗോരക്ഷ പ്രവർത്തകരുടെ അക്രമം ഉത്തരേന്ത്യകളിൽ കൂടി വരികയാണ്.