മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരംനേടി മഞ്ഞപ്പട മുന്നില്‍

ഐ എസ് എല്‍ ആരവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കവേ മികച്ച കാണികള്‍ക്കുള്ള പുരസ്‌കാരം നേടിക്കൊണ്ട് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടമായ മഞ്ഞപ്പട മുന്നില്‍. മുംബൈയില്‍ വച്ചായിരുന്നു പുരസ്‌കാര പ്രഖ്യാപനം. ബോളിവുഡ് താരം സൊഹൈല്‍ ഖാനില്‍ നിന്ന് സോമു ജോസഫ് അവാര്‍ഡ് ഏറ്റുവാങ്ങി. വിരാട് കോഹ്ലി ഫൗണ്ടേഷനും സഞ്ജീവ് ഗോയങ്ക ഗ്രൂപ്പും സംയുക്തമായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്.

ഇന്ത്യന്‍ ക്രിക്കറ്റ് ആരാധക കൂട്ടമായ ഭാരത് ആര്‍മി, ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സ് ആരാധകരായ നമ്മ ടീം ആര്‍ സി ബി, ബംഗളൂരു എഫ്‌സിയുടെ വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്നിവരാണ് മഞ്ഞപ്പടക്കൊപ്പം മത്സരിക്കാനുണ്ടായിരുന്നത്.