രോഗികളെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തിച്ചു; ജീവനക്കാരിക്ക് പണികൊടുത്ത് സോഷ്യല്‍ മീഡിയ
ആശുപത്രി ജീവനക്കാര്‍ രോഗികളോട് ദാക്ഷണ്യമില്ലാതെ പെരുമാറുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ഇടുക്കിയിലെ പൈനാവ് സര്‍ക്കാര്‍ ആശുപത്രിയിലുണ്ടായ സംഭവം. ടോക്കന്‍ നല്‍കാതെ രോഗികളെ മണിക്കൂറുകളോളം ക്യുവില്‍ നിര്‍ത്തിയ പൈനാവ് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരിയെ സസ്പെന്‍ഷന്‍ഡ് ചെയ്തു.
ജീവനക്കാരിയുടെ ധാര്‍ഷ്ട്യം നിറഞ്ഞ പെരുമാറ്റത്തിന്റെ ദൃശ്യങ്ങള്‍ ക്യൂവില്‍ഉണ്ടായിരുന്ന ഒരു യുവാവ് തന്റെ മൊബൈലില്‍ പകര്‍ത്തി. സംഭവം പിന്നീട് സമൂഹ മദ്യങ്ങളിലൂടെ പ്രചരിക്കുക ആയിരുന്നു. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ജീവനക്കാരിക്കെതിരെ നടപടി എടുക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറാണ് ഇക്കാര്യം തന്റെ ഫേസ് ബുക്ക് പേജിലൂടെ അറിയിച്ചത്.
ഇടുക്കി ജില്ലാ ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരി ക്യൂവില്‍ നിന്ന രോഗികളോട് മോശമായി പെരുമാറുകയും ചീട്ട് നല്‍കാതിരിക്കുകയും ചെയ്യുന്നത് വിഡിയോയില്‍ വ്യക്തമാണ്. ജീവനക്കാരിയുടെ പെരുമാറ്റത്തെ ക്യൂവില്‍ നിന്ന സോളമന്‍ എന്ന യുവാവ് ചോദ്യം ചെയ്‌തെങ്കിലും ചീട്ട് നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞ് ജീവനാക്കാരി എഴുന്നേറ്റ് പോകുകയായിരുന്നു എന്നത് ചിത്രങ്ങളില്‍ വ്യക്തമാണ്.