ജന്മദിനത്തിന്‍റെ അന്ന് ഷാരൂക് ഖാനെതിരെ മഹാരാഷ്ട്ര എംൽസിയുടെ ഭീഷണി ; താരത്തിനെ അലിബാഗില്‍ പ്രവേശിപ്പിക്കില്ല എന്ന് വെല്ലുവിളി
ബോളിവുഡിലെ കിംഗ് ഖാന്‍ ഷാരൂഖ് ഖാനെതിരെ ഭീഷണിയുമായി മഹാരാഷ്ട്ര എംൽസി ജയന്ത് പട്ടീൽ. ഷാരൂഖിന്‍റെ ജന്മദിനത്തിന്‍റെ അന്നാണ് സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസം മുംബൈ ഗേറ്റ് വോ ഓഫ് ഇന്ത്യിലെ ബോട്ട് ജെട്ടിയിൽ ഇരുവരും തമ്മിൽ വാക് വാദമുണ്ടായതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ബോട്ട് ജെട്ടിയിൽ നിർത്തിയിട്ടിരുന്ന ഷാരൂഖിന്റെ ഉല്ലാസ ബോട്ട് കാരണം ജയന്തിന് ബോട്ടിനുള്ളിലേയ്ക്ക് കയറാൻ സാധിച്ചിരുന്നില്ല. ഇതാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ജന്മദിനഘോഷത്തിന്റെ ഭാഗമായാണ് ഷാരൂഖ് ജെട്ടിയിലെത്തിയത്. എംഎൽസിയുടേയും താരത്തിന്റേയും ബോട്ടുകൾ ഓരേ സമയത്തായിരുന്നു. ഈ സമയം താരത്തിനെ കാണാൻ നിരവധി ആരാധകർ ജെട്ടിയിൽ എത്തിയിരുന്നു. ഇതുകാരണം ജെട്ടിയിൽ നല്ല തിരക്ക് അനുഭവപ്പെടുകയും ചെയ്തിരുന്നു. താരത്തിനുപോലും ബോട്ടിൽ കയറാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഈ സമയത്താണ് എംഎൽസിയും കൂട്ടാരും ജെട്ടിയിലെത്തുന്നത്.
എന്നാല്‍ താരത്തിനെ കാണുവാന്‍ എത്തിയ ആരാധകരുടെ തിരക്ക് കാരണം ഇവർക്ക് തങ്ങളുടെ ബോട്ടിൽ പ്രവേശിക്കാൻ കഴിഞ്ഞില്ല. ഏറെ കാത്തുനിന്നു ക്ഷമ നശിച്ച എംഎൽസി താരത്തിനു നേരെ ആക്രോശിച്ച് കൊണ്ട് രംഗത്തെത്തുകയായിരുന്നു.നിങ്ങള്‍ സൂപ്പര്‍ താരമായിരിക്കും. പക്ഷേ ഈ നാടു മുഴുവന്‍ നിങ്ങളുടേതാണെന്ന് കരുതരുത്” – ജയന്ത് താരത്തോട് പൊട്ടിത്തെറിച്ചു. തന്റെ അനുമതിയില്ലാതെ താരം അലിബാഗില്‍ പ്രവേശിക്കുന്നത് തനിക്കൊന്ന് കാണണമെന്നും ജയന്ത് വെല്ലുവിളി മുഴക്കി. താരത്തിനു നേരെ എംഎൽസി പൊട്ടിത്തെറിക്കുന്ന വീഡിയോ സോഷ്യൻ മീഡിയയിൽ വൈറലായിട്ടുണ്ട്.