അല്ല.! ഇത് നമ്മുടെ സണ്ണി ലിയോണല്ലേ..അമ്പട കേമാ..സണ്ണിക്കുട്ടാ..;സണ്ണി ലിയോണ്‍ ആണായി എത്തുന്നു;ചിത്രങ്ങള്‍ വൈറല്‍

ഏറ്റവും കൂടുതല്‍ പുരുഷന്മാര്‍ ആരാധകരായിട്ടുള്ള ബോളിവുഡ് സുന്ദരി ഒരു പക്ഷെ സണ്ണി ലിയോണായിരിക്കും. കാരണം സണ്ണിയോളം ചൂടന്‍ രംഗങ്ങളിലൂടെ ആരാധക ഹൃദയം കവര്‍ന്ന മറ്റൊരു ബോളിവുഡ് നടിയും അടുത്ത കാലം വരെ ഉണ്ടായിട്ടില്ല എന്നത് തന്നെ.എന്നാല്‍, തന്റെ ശരീരം കൊണ്ട് ബോളിവുഡിനെ ഇളക്കിമറിച്ച സണ്ണി താടിയും മീശയുമുള്ള ഒരു ആണായി വന്നാലോ?

ആരാധകരെ ഞെട്ടിച്ചുകൊണ്ട് ഒരു ആണായി വേഷമിടുകയാണ് സണ്ണി ലിയോണ്‍. അര്‍ബാസ് ഖാന്‍ നായകനാകുന്ന പുതിയ ചിത്രം തേരെ ഇന്തസാറിന് വേണ്ടിയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവര്‍. ചിത്രത്തിലെ ഒരു ഗാനരംഗത്തിലാണ് സണ്ണി പുരുഷനായി എത്തുന്നത്. താടിയും മീശയും അലസമായ കോതിയിട്ട മുടിയുമുള്ള സണ്ണി ശരിക്കും ഒരു ഹാന്‍ഡ്സം ബോയിയുടെ ഈ ഗാനരംഗത്തില്‍ സണ്ണി എത്തുന്നത്. സണ്ണിയുടെ പുരുഷവേഷം ആരാധകര്‍ സ്വീകരിച്ചമട്ടാണ്.

സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴി ആരാധകരുമായി പങ്കുവച്ചത്. മേയ്ക്കപ്പ് വിഡിയോയും ഗാനരംഗത്തിന്റെ ഒരു ഭാഗവും സണ്ണി ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റായ തോമസ് മൗക്കയാണ് സണ്ണിയുടെ ഈ കിടിലന്‍ മേക്കോവറിന് പിന്നില്‍.

ഒരു പുരുഷനാവാന്‍ അത്ര എളുപ്പമല്ല. പക്ഷേ, എന്റെ ടീം അത് സാധിച്ചെടുത്തു. ഞാന്‍ എന്റെ അച്ഛനെയും സഹോദരനെയും പോലിരിക്കുന്നു. അതാണ് ഏറ്റവും രസം. അത് വിചിത്രമായിരിക്കുന്നു.