തോമസ് ചാണ്ടിക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്ഗ്രസ് എം പിയായ അഭിഭാഷകന്‍

ഭൂമി കയ്യേറ്റക്കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത് കോണ്‍ഗ്രസ് എം പിയായ അഭിഭാഷകന്‍. മധ്യപ്രദേശില്‍നിന്നുള്ള രാജ്യസഭാംഗമായ വിവേക് തന്‍ഖയാണ് തോമസ് ചാണ്ടിക്കു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകുന്നത്. നാളെയാണ് കോടതി കേസ് പരിഗണിക്കുന്നത്. ചൊവ്വാഴ്ച കോടതിയില്‍ ഹാജരാകുന്നതിനായി വിവേക് തന്‍ഖ തിങ്കളാഴ്ച വൈകുന്നേരം കൊച്ചിയിലെത്തി. തോമസ് ചാണ്ടിക്കെതിരെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രക്ഷോഭരംഗത്ത് നില്‍ക്കുമ്പോഴാണ് അവരെ പ്രതിരോധത്തിലാക്കി പാര്‍ട്ടി എം.പി തന്നെ എതിര്‍വാദത്തിനെത്തുന്നത്‌. അതേസമയം എം പി ആയല്ല അഭിഭാഷകനായാണ് എത്തിയിരിക്കുന്നതെന്നായിരുന്നു വിവേകിന്റെ പ്രതികരണം.