ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി

ആസിയാന്‍ ഉച്ചകോടിയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉഭയകക്ഷി ചര്‍ച്ച നടത്തി. വാണിജ്യ വ്യാപാര ബന്ധങ്ങളും ഇന്തോ-പസഫിക് മേഖലയിലെ സൈനിക സഹകരണവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം. തീവ്രവാദം ചെറുക്കുകയാണ് ഇരുരാഷ്ട്രങ്ങളുടെയും പൊതുഅജണ്ടയെന്ന് നേതാക്കള്‍ പറഞ്ഞു. അമേരിക്കയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായതായും ഏഷ്യയുടെ വികസനത്തിന് ഇത് ഗുണം ചെയ്യുമെന്നും മോദി പറഞ്ഞു.