ഇടുക്കി ജില്ലയില്‍ നേരിയ ഭൂചലനം
ഇന്ന് പുലര്‍ച്ചെ 4.55നാണ് ഭൂചലനം ഉണ്ടായത്. ഇടുക്കി ജില്ലയിലെ അണക്കെട്ടിനോടു ചേര്‍ന്നുള്ള ചെറുതോണി, മൂലമറ്റം, കുളമാവ് എന്നിവിടങ്ങളിലാണ് നേരിയ ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 2.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ തീവ്രത അഞ്ച് മുതല്‍ ഏഴ് സെക്കന്‍ഡ് വരെയായിരുന്നു. കുളമാവ് വനത്തിനുള്ളിലാണ് പ്രഭവകേന്ദ്രം.