കണ്ണൂരില്‍ തീപിടുത്തം; ഗോഡൗണുകള്‍ കത്തിനശിച്ചു
കണ്ണൂര്‍ പയ്യന്നൂരില്‍ തുണിക്കടയ്ക്ക് തീപിടിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഹാജി ആന്റ് അസീസ് കമ്ബനി, അമീന്‍ ടെക്സ്റ്റൈല്‍സ് എന്നിവയുടെ ഗോഡൗണുകള്‍ തീപിടുത്തത്തില്‍ കത്തിനശിച്ചു. സമീപത്ത കടകളിലേക്കും തീ വ്യാപിച്ചു. ഫയര്‍ ഫോഴ്സ് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തത്തെ തുടര്‍ന്ന് പയ്യന്നൂര്‍ മെയിന്‍ റോഡില്‍ ഗതാഗതം നിലച്ചു.