വിമാനം തട്ടിക്കൊണ്ടു പോകുന്നതായി ഭീഷണി നെടുമ്പാശേരിയില്‍ അടിയന്തിരമായി ജെറ്റ് ഐര്‍വേസ് താഴെയിറക്കി

വിമാനം തട്ടിക്കൊണ്ടുപോകുന്നതായി യാത്രക്കാരന് ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് നെടുമ്ബാശേരി വിമാനത്താവളത്തില്‍ വിമാനം ഇറക്കി പരിശോധന നടത്തി. ജെറ്റ് എയര്‍വേയ്‌സിന്റെ 11.45ന് പുറപ്പെടേണ്ടിയിരുന്ന കൊച്ചി- മുംബൈ വിമാനത്തിലാണ് പരിശോധന നടത്തിയത്. ഭീഷണി മുഴക്കിയ തൃശൂര്‍ സ്വദേശി ക്ലിന്‌സ് വര്‍ഗീസിനെ നെടുമ്ബാശേരി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. സഹയാത്രക്കാരനോട് വിമാനം തട്ടിക്കൊണ്ടുപോകുയാണെന്ന് ക്ലിന്‌സ് പറഞ്ഞതായി എയര്‍ഹോസ്റ്റസാണ് സംഭവം അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയത്. തുടര്‍ന്ന് യാത്രക്കാരെ പുറത്തിറക്കി പരിശോധന നടത്തുകയായിരുന്നു.