അരുത് കുഞ്ഞേ.. നീ ചവിട്ടി നില്‍ക്കുന്നത് നിന്റെ ജീവന്റെ പുറത്താണ്; ഞെട്ടിക്കുന്ന മറ്റൊരു വിഡിയോകൂടി

 

കുട്ടികളുടെ കഴിവുകള്‍ നമ്മള്‍ മാനിക്കണം എന്നാലും ഇതോരല്‍പം കടന്നുപോയി എന്നു പറയാതെവയ്യ. അത്തരത്തില്‍ ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇടംപിടിച്ചുവരികയാണ്. സംഭവം മറ്റൊന്നുമല്ല ഒരു 12 വയസ് പ്രായംതോന്നിക്കുന്ന ഒരു പെണ്‍കുട്ടി ബൈക്ക് ഓടിക്കുന്നു. കുട്ടിയ്ക്ക് കഴിവുണ്ട് എന്ന് പറയാതെവയ്യ.

പക്ഷെ ഇവിടെ വണ്ടി ഓടിക്കുന്നതിനിടയില്‍ വണ്ടിയുടെ ഹാന്‍ഡിലുകള്‍ പിടിക്കാതെയും ബൈക്കിന്റെ ടാങ്കിന്റെ പുറത്തിരുന്നും ഇതൊന്നും പോരാതെ പെണ്‍കുട്ടി ഓടുന്ന ബൈക്കില്‍ എഴുന്നേറ്റ് നില്‍ക്കുന്നുമുണ്ട്. കുട്ടിയുടെ കഴിവിനെ നമ്മള്‍ അംഗീകരിക്കണം എന്നാലും ഇതിന് മറ്റൊരു പുറംകൂടി ഉണ്ട് എന്നത് നമ്മള്‍ മറക്കരുത്.

സമൂഹമാധ്യമങ്ങളില്‍ ഇടം പിടിക്കുക എന്ന ലക്ഷ്യം വച്ചുകൊണ്ടു മാത്രം സാഹസികത കാണിക്കുന്നവരാണിവര്‍. ഇത്തരം വിഡിയോകള്‍ ഇതിനുമുന്‍പും നാംകണ്ടിട്ടുണ്ട്. കുറച്ചു ലൈകുകള്‍ക്കും ഷെയറുകള്‍ക്കും വേണ്ടി അവര്‍ അവരുടെ ജീവനവച്ചാണ് കളിക്കുന്നത്. ഇതുപോലെടുക്കുന്ന പത്തു വിഡിയോകള്‍ എടുക്കുമ്പോള്‍ അതില്‍ ആറെണ്ണവും കയ്യുംകാലും ഒടിഞ്ഞും ഒരുപക്ഷെ അതില്‍ കൂടുതലും എന്തിനേറെ മരണങ്ങള്‍ വരെ സംഭവിക്കാറുമുണ്ട്. അത്തരത്തില്‍ വീഡിയോ പുറത്തിറക്കാന്‍ കഴിയാതെപോയ നിര്‍ഭാഗ്യരെക്കൂടി ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇതുപോലുള്ള സാഹസികത കാട്ടുന്നതില്‍ നമ്മുടെനാട് മുന്നിലാണെന്ന് തെളിയിക്കുന്ന മറ്റൊരു വിയാകൂടിയാണിത്. ഇതൊന്നും കണ്ട് നമ്മുടെ കുഞ്ഞുങ്ങള്‍ ഇത് അനുകരിക്കാതിരിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം.
വീഡിയോ: