ഐഫോണിന്റെ സീരിക്ക് മറുപടിയുമായി മോട്ടോറോളയുടെ ആമസോണ്‍ അലക്‌സ
ആപ്പിള്‍ ഐഫോണിന്‍റെ സ്വകാര്യ അഹങ്കാരമായ സീരിക്ക് മറുപടിയുമായി മോട്ടോറോളയുടെ ആമസോണ്‍ അലക്‌സ ഇന്ത്യയില്‍. സീരിയുടെ വോയിസ് അസിറ്റന്‍സ് ഫീചര്‍ തന്നെയാണ് ആമസോണ്‍ അലക്‌സയും വാഗ്ദാനം നല്‍കുന്നത്. ആദ്യമായാണ് ആമസോണ്‍ അലക്‌സ ഫീചര്‍ ഒരു ഫോണില്‍ ഉപയോഗിക്കുന്നത്. മോട്ടോയുടെ ഏറ്റവും പുതിയ ഫോണ്‍ മോട്ടോ എക്‌സ്4ലാണ് ഈ സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ന്യൂ ഡല്‍ഹിയില്‍ നടന്ന പരിപാടിയിലാണ് മോട്ടോ എക്‌സ്4 പുറത്തിറക്കിയത്. ആന്‍ഡ്രോയിഡ് നൗകട് 7.1 വേര്‍ഷനില്‍ എത്തുന്ന മോട്ടോ എക്‌സ്4 വാട്ടര്‍ -ഡസ്ട് റെസിസ്റ്റന്‍സ് സര്‍ട്ടിഫിക്കേഷനായ IP68 റേറ്റിങ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അസിസ്റ്റന്റ് കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെപ്തംബറില്‍ ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക പ്രദര്‍ശനമേളയായ ഐ.എഫ്.എയില്‍ പുറത്തിറക്കിയ മോട്ടോ എക്‌സ്ഫോര്‍ മെറ്റല്‍ യൂണിബോഡി ഡിസൈനില്‍ സൂപ്പര്‍ ബ്ലാക്, സ്റ്റെര്‍ലിങ് ബ്ലൂ നിറങ്ങളിലാണ് എത്തുന്നത്.
5.2 ഇഞ്ച് ഫുള്‍-എച്ച്ഡി (1080ഃ 1920 പിക്സല്‍)എല്‍ടിപിഎസ് ഐപിഎസ് ഡിസ്പ്ലെയാണ് എക്‌സ് ഫോറില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഗൊറില്ല ഗ്ലാസ്സ് പ്രൊട്ടക്ഷന്‍, ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ .യുഎസ്ബി ടൈപ്-സി പോര്‍ട്ടും 3.5 എംഎം ഓഡിയോ ജാക്ക് തുടങ്ങിയവ എക്‌സ് ഫോറിന്റെ മറ്റു സവിശേഷതകളാണ്. ക്യാമറയാണ് എക്സ്ഫോറിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം 16 പിക്സല്‍ ഫ്രന്റ് ക്യാമറയും ഡ്യുവല്‍ റിയര്‍ ക്യാമറയും അടങ്ങുന്ന ഫോണില്‍, 12 മെഗാപിക്സല്‍ ഡ്യുവല്‍ ഓട്ടോഫോക്കസ് സെന്‍സര്‍, എഫ്/2.0 അടങ്ങുന്ന ഒന്നും എട്ടു മെഗാ പിക്സല്‍ അള്‍ട്ര വൈഡ് 120 ഡിഗ്രി ആങ്കിള്‍ സെന്‍സെര്‍ അടങ്ങുന്ന മറ്റൊരു ക്യാമറയുമാണ് ഫോണിന്റെ പിന്‍ഭാഗത്ത് ഘടിപ്പിച്ചിരിക്കുന്നത്.കൂടാതെ ഇന്ത്യയില്‍ ഫോണിന്റെ വില 23999 രൂപയാണ്.