ഫിലിപ്പീന്‍സില്‍ പോയി നെല്‍ കൃഷി നടത്തി ; ട്വിറ്ററിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ച് നരേന്ദ്രമോദി

ഫിലിപ്പീന്‍സില്‍ പോയി നെല്‍ കൃഷി നടത്തി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. ഫിലിപ്പീന്‍സിലെ ലോസ് ബാനോസില്‍ സ്ഥിതി ചെയ്യുന്ന അന്താരാഷ്ട്ര നെല്ല് ഗവേഷണകേന്ദ്രം മോദി സന്ദര്‍ശിച്ച സമയമാണ് നെല്‍ കൃഷിയെപറ്റിയുള്ള തന്‍റെ അഭിപ്രായങ്ങള്‍ അദ്ധേഹം ജനങ്ങളുമായി പങ്കുവെച്ചത്. മഹത്തായ അനുഭവം എന്നാണ് സന്ദര്‍ശനത്തെ മോദി വിശേഷിപ്പിച്ചത്. ഫിലിപ്പീന്‍സില്‍ നടക്കുന്ന ആസിയാന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു മോദി. നെല്‍ക്കൃഷി വ്യാപിപ്പിക്കുന്നതിലൂടെ ദാരിദ്ര്യവും പട്ടിണിയും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഐ ആര്‍ ആര്‍ ഐയുടെ പ്രവര്‍ത്തനങ്ങള്‍ കണ്ടു. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിരവധി കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും പ്രത്യേകിച്ച് ഏഷ്യയലും ആഫ്രിക്കയിലുമുള്ളവര്‍ക്ക് പ്രയോജനകരമാകും. പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൂടാതെ ചിത്രങ്ങളും അദ്ധേഹം പങ്കുവെച്ചിട്ടുണ്ട്.