നരേന്ദ്ര മോദി ഗബ്ബര്‍ സിംഗ് എന്ന് രാഹുല്‍ ഗാന്ധി
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഷോലേ സിനിമയിലെ വില്ലന്‍ ഗബ്ബര്‍ സിങ്ങിനോട് ഉപമിച്ച് കോണ്ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗബ്ബര്‍ സിങ് ജനങ്ങള്‍ക്കുനേരെ അര്‍ധരാത്രി നടത്തിയ ആക്രമണം പോലെയായിരുന്നു നോട്ട് അസാധുവാക്കലും ജി.എസ്.ടിയുമെന്ന് രാഹുല്‍ പരിഹസിച്ചു. കടുത്ത നടപടികള്‍ രണ്ടും സര്‍ക്കാര്‍ സ്വീകരിച്ചത് രാത്രിയാണ്. ഗബ്ബര്‍ സിങ് ഗ്രാമീണരെ ആക്രമിക്കുന്നതും രാത്രിയിലായിരുന്നുവെന്ന് രാഹുല്‍ ചൂണ്ടിക്കാട്ടി. മോദിയില്‍നിന്ന് രക്ഷിക്കൂവെന്ന് ഗുജറാത്തിലെ ജനങ്ങള്‍ തന്നോട് അഭ്യര്‍ഥിക്കുകയാണെന്ന് രാഹുല്‍ പറഞ്ഞു. ജി.എസ്.ടി ജനങ്ങള്‍ക്ക് കടുത്ത ദുരിതം വിതച്ചു. സാധാരണക്കാരുടെ നിത്യോപയോഗ വസ്തുക്കളെ ജി.എസ്.ടിയില്‍നിന്ന് ഒഴിവാക്കണം.
ലോകം മുഴുവന്‍ ഇന്ധനവില കുറയുമ്പോള്‍ ഇന്ത്യയില്‍ മാത്രം ഇന്ധനവില ഉയരുന്നു. അഴിമതി ഇല്ലാതാക്കുമെന്നാണ് മോദി എല്ലായിടത്തും പ്രസംഗിക്കുന്നത്. എന്നാല്‍ അഴിമതി വ്യാപകമാണെന്ന് സൂറത്ത് സന്ദര്‍ശനത്തിനിടെ നിരവധിപേര്‍ തന്നോട് പറഞ്ഞു. തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ അവസാഘട്ട പര്യടനമാണ് ഇപ്പോള്‍ നടക്കുന്നത്.