അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയായി ബാഹുബലി വില്ലന്‍ മലയാളത്തിലേയ്ക്ക്
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും പണം വാരി പടങ്ങളില്‍ ഒന്നായ ബാഹുബലിയിലെ വില്ലന്‍ വേഷം അവതരിപ്പിച്ച താരമായ റാണാ ദാന്ഗുബതി ഒരു ബിഗ് ബജറ്റ് ചിത്രത്തിലൂടെ മലയാളത്തില്‍ എത്തുന്നു. കെ മധു സംവിധാനം ചെയ്യുന്ന ചരിത്ര സിനിമയായ “അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മ- ദി കിംഗ് ഓഫ് ട്രാവന്‍കൂര്‍” എന്ന ചിത്രത്തിലൂടെയാണ് റാണ മലയാളത്തില്‍ എത്തുന്നത്. സെവന് ആര്‍ട്ടിന്റെ ബാനറില്‍ മോഹന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് റോബിന് തിരുമലയാണ് രചന നിര്‍വ്വഹിക്കുന്നത്.ബഹുബലിക്ക് സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയാകും സംഗീതം എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. റാണ തന്നെയാണ് ചിത്രത്തിന്റെ വിവരങ്ങള്‍ തന്റെ ട്വിറ്റര്‍ വഴി പുറത്തു വിട്ടത്.