സിനിമാ സ്റ്റൈലില്‍ മുംബൈയില്‍ ഒരു കോടിയുടെ ബാങ്ക് കവര്‍ച്ച ; മോഷ്ട്ടക്കള്‍ ബാങ്കിനുള്ളില്‍ പ്രവേശിച്ചത് ഭൂഗര്‍ഭ തുരങ്കമുണ്ടാക്കി

മുംബൈ : നവി മുംബൈയിലെ ജുയിനഗറിലാണ് മോഷ്ടാക്കള്‍ സിനിമാ സ്റ്റൈലില്‍ ഒരു കോടി രൂപയും 27 ലോക്കറുകളിലെ സ്വര്‍ണവും മോഷ്ടിച്ചത്. ഇവിടെയുള്ള ബാങ്ക് ഓഫ് ബറോഡയില്‍ നിന്നാണ് തുരങ്കം നിര്‍മിച്ച് മോഷ്ട്ടക്കള്‍ ബാങ്ക് കൊള്ളയടിച്ചത്. മോഷ്ടാക്കള്‍ എന്നാണ് അകത്തു കയറിയത് എന്നതില്‍ വ്യക്തതയില്ല. ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം എടുക്കാനായി ബാങ്ക് ജീവനക്കാരനും ഉപഭോക്താവും ലോക്കര്‍മുറിയില്‍ കടന്ന വേളയിലാണ് മോഷണം നടന്നതായി കണ്ടെത്തിയത്. അടുത്തുള്ള കടയില്‍നിന്നാണ് ഇവിടേക്ക് തുരങ്കം നിര്‍മിച്ചിരുന്നത്. 15 അടി ആഴത്തിലായിരുന്നു തുരങ്കം. ബാങ്കിന് അവധിയായിരുന്ന വെള്ളിയാഴ്ച വൈകിട്ടു മുതല്‍ തിങ്കളാഴ്ച രാവിലെ വരെയുള്ള ഏതെങ്കിലും സമയത്താകാം കവര്‍ച്ച എന്നാണ് പൊലീസിന്റെ നിഗമനം.

അതേസമയം, നഷ്ടത്തില്‍ ഉപഭോക്താവിനായി ചില്ലിക്കാശ് നഷ്ടപരിഹാരം നല്‍കേണ്ടതില്ല എന്നതാണ് ഏറെ രസകരമായ കാര്യം. റിസര്‍വ് ബാങ്ക് നിയമപ്രകാരം ലോക്കറില്‍ നിന്ന് കൊള്ളയടിക്കപ്പെട്ട മുതലിന് ബാങ്ക് ഉത്തരവാദിയായിരിക്കില്ല. ഉപഭോക്താവിന്റെ ഉത്തരവാദിത്വത്തിലാണ് ലോക്കറിലെ ആഭരണങ്ങള്‍ എന്ന് ചില ബാങ്കുകള്‍ എഴുതി വാങ്ങാറുണ്ട്. പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.